web analytics

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ്

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ്

ഇടുക്കി കുമളിയിൽ കുടുംബവഴക്കിനൊടുവിൽ 18 കാരനെ കൊലപ്പെടുത്തിയ പ്രതി 28 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ.

1997-ല് ചെങ്കര സ്വദേശിയായ ഗണേഷനെ(18) കൊലപ്പെടുത്തിയ പ്രതിതേനി വര്ഷനാട് സ്വദേശി മഹാദേവ(48)നാണ് പിടിയിലായത്.

ഗണേഷനെ മഹാദേവൻ ഉൾപ്പട്ടെ നാലുപേര് ചേര്ന്ന് മര്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മറ്റ് മൂന്നു പ്രതികളെ പോലീസ് പിടികൂടിയെങ്കിലും നാലാം പ്രതിയായ മഹാദേവന് ഒളിവില് പോകുകയായിരുന്നു.

തമിഴ്നാട്ടില് വിവിധ ഭാഗങ്ങളിൽ ഒളിച്ചു താമസിച്ച മഹാദേവന്റെ നീക്കങ്ങൾ പോലീസ് പിന്തുടർന്നിരുന്നു.

കഴിഞ്ഞ ദിവസം പ്രതി തേനിയിലുള്ളതായി ഉറപ്പാക്കിയ കുമളി പോലീസ് ല തമിഴ്നാട് പോലീസുമായി ചേർന്ന് പ്രതിയെ തേനിയിൽ നിന്നും പിടികൂടുകയായിരുന്നു.

പ്രതിയെ കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. കുമളി സി ഐ സുജിത്ത് എസ്ഐമാരായ,അനന്തു.സിപിഒമാരായ സി.പി. രതീഷ്,എം.മാരിയപ്പന് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചു

ആലപ്പുഴ: കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. ആലപ്പുഴ ചെങ്ങന്നൂരിലാണ് അപകടമുണ്ടായത്. 46 പേര്‍ക്ക് പരിക്കേറ്റെന്ന് ആണ് സൂചന.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവാഹനിശ്ചയ പരിപാടിയിലേക്ക് പോകുന്ന സംഘത്തിന്റെ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ് എന്നാണ് സംഭവം.

അടിമാലിയിൽ നിന്ന് തിരുവനന്തപുരംയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും, ആനയാടിയിൽ നിന്ന് തേനങ്ങനയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.

അപകടത്തിൽപ്പെട്ട വാഹനങ്ങളെ ക്രെയിനുകൾ ഉപയോഗിച്ച് മാറ്റുകയും ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയുമാണ്.

നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ചു കയറി

തൃശ്ശൂർ: തൃശ്ശൂർ കൊടുങ്ങല്ലൂർ റോഡിൽ ചൊവ്വൂരിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് ഇടിച്ച് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിയുന്ന മൂന്ന് സ്ത്രീകൾക്ക് പരിക്കേറ്റു.

ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആക്കി.
ബസ് കാത്തിരിപ്പ് കേന്ദ്രവും വൈദ്യുതി തൂണും തകർന്നു.

ശനിയാഴ്ച 12- മണിയോടെ ചൊവ്വൂർ അഞ്ചാംകല്ല് പോലീസ് ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപമാണ് അപകടം നടന്നത്.

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി.

മലയോര ഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശ (52)നാണ് അപകടത്തില്‍പ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ മുരുകേശനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.

കണ്ടുനിന്നവര്‍ ഉടന്‍തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സനല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു.

വാഹനാപകടത്തിൽ എസ്ഐക്ക് ദാരുണാന്ത്യം

കൊല്ലം: കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊട്ടാരക്കര പൊലിക്കോട് ആനാട് വെച്ചാണ് അപകടമുണ്ടായത്.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സാബു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

എതിർ ദിശയിൽ നിന്ന് വന്ന ജീപ്പ് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെയാണ് സാബു സഞ്ചരിച്ച കാറിൽ ഇടിച്ചത്.

Summary:
In Kumaly, Idukki, a man who murdered an 18-year-old during a family dispute has been arrested after 28 years on the run.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Related Articles

Popular Categories

spot_imgspot_img