കഴിഞ്ഞ ദിവസം പിഎസ്‍സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ചു പിടിയിലായ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ ജിത്തായിരുന്നെന്നു പൊലീസ് പറയുന്നു. രണ്ടാമത്തെ പരീക്ഷക്കിടെയാണ് ഇവർ പിടിക്കപ്പെട്ടത്.
പൂജപ്പുരയിൽ ആൾമാറാട്ടത്തിനിടെ അഖിൽ ജിത്ത് ഹാളിൽ നിന്നും ഇറങ്ങി ഓടിയിരുന്നു. കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തിയപ്പോഴാണ് ആൾമാറാട്ടം വെളിച്ചത്തുവന്നത്. പരിശോധനയ്ക്കിടെ ഒരു ഉദ്യോഗാർഥി ഇറങ്ങിയോടുകയായിരുന്നു. അമൽജിത്ത് എഴുതേണ്ട പരീക്ഷ അമൽ ജിത്തിനുവേണ്ടി മറ്റാരോ എഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഇതിന്റെ ചുവടുപിടിച്ചു നടന്ന പരിശോധനയിലാണ് സഹോദരങ്ങളായ അമൽജിത്തും അഖിൽ ജിത്തും പിടിയിലായത്. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.
Read Also: ‘ഭ്രമയുഗം’ സിനിമ കാണാൻ തിയറ്ററിലെത്തുന്നവരോട് എന്റെ ഒരേയൊരു അപേക്ഷ ഇതാണ്: മമ്മൂട്ടി പറയുന്നു