മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടു. സ്ഥിരം ബൈക്ക് മോഷ്ടാക്കളായ യുവാക്കൾ അറസ്റ്റിൽ. ബന്ധുക്കളായ മാങ്ങാത്തൊട്ടി ഒറ്റപ്ലാക്കൽ വീട്ടിൽ അനൂപ് (22), പാമ്പാടുംപാറ ഒറ്റപ്ലാക്കൽ വീ ട്ടിൽ ചന്ദ്രപ്രസാദ് (19) എന്നിവരെ യാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാത്രി 10.30-നു ശേഷം കാന്തിപ്പാറ മുക്കടി ഇച്ച മ്മക്കട സ്വദേശിയായ കമ്പിനിപ്പടി വീട്ടിൽ ജോയിയുടെ വീട്ടുമുറ്റത്ത് പാർക്കുചെയ്തിരുന്ന ബൈക്ക് പ്രതികൾ അപഹരിക്കുകയായിരു ന്നു. ഞായറാഴ്ച രാവിലെയാണ് വീട്ടുകാർ മോഷണവിവരം അറിഞ്ഞത്.
ഇതിനിടെ പ്രതികൾ മോഷ്ടിച്ച ബൈക്കുമായി കോതമംഗലത്ത് സുഹൃത്തിനെ കാണാൻ പോയി.തിരിച്ചുവരുന്ന വഴി രാത്രി 10.30-ഓടെ അടിമാലി 14-ാം മൈലിൽ ബൈക്ക് അപകട ത്തിൽപ്പെടുകയും നാട്ടുകാർ പോലീസിൽ വിവരമറിയിക്കുക യുംചെയ്തു. പോലീസ് പ്രതികളെ ആശുപ ത്രിയിലെത്തിച്ച് ചികിത്സ നൽകി.
എന്നാൽ, പോലീസിനോട് പരസ്പരവിരുദ്ധമായാണ് പ്രതികൾ സംസാരിച്ചത്. ഇതിനെ തുടർന്ന് പോലീസ് വിശദമായി ചോദ്യംചെ യ്തപ്പോളാണ് ബൈക്ക് മോഷ്ടിക്ക പ്പെട്ടതാണെന്ന് അറിഞ്ഞത്. തുടർന്ന് അറസ്റ്റുചെയ്യുകയാ യിരുന്നു.
പ്രതികൾക്കെതിരേ വണ്ടി പ്പെരിയാർ, വണ്ടൻമേട്, കുമളി പോലീസ് സ്‌റ്റേഷനുകളിൽ ബൈക്ക് മോഷണക്കേസ് നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.