web analytics

മകളുടെ വീട്ടിലേക്ക് പോകും വഴി അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

പാലക്കാട്: യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തച്ചനാട്ടുകര നാട്ടുകൽ ഓവുപാലത്തിന് സമീപം ചേങ്ങോടൻ മൊയ്തുക്കുട്ടിയുടെ ഭാര്യ നഫീസയാണ് വാഹനാപകടത്തിൽ മരിച്ചത്. വാഹനം ഓടിച്ചിരുന്ന മകൻ റഫീഖ് ആശുപത്രിയിൽ ചികിത്സയിലാണ്.

നാട്ടുകല്ലിലെ വീട്ടിൽ നിന്നും മകളുടെ വീടായ ആലിപ്പറമ്പിലേക്ക് വിരുന്നു പോകുന്ന വഴിയായിരുന്നു അപകടം. കരിങ്കല്ലത്താണി കാമ്പുറം റോഡിലെ പള്ളിക്കുന്ന് ഭാഗത്ത് വെച്ച് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി റോഡരികിലെ മൺതിട്ടയിൽ ഇടിക്കുകയായിരുന്നു.

വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു

കൊ​ച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വ്യാപക എംഡിഎംഎ വിൽപ്പന ന​ട​ത്തിയ യുവാവ് പിടിയിൽ. ​ ത​മ്മ​നം എ.​കെ.​ജി ന​ഗ​ർ സ്വ​ദേ​ശി പ​ര​ത്തോ​ട​ത്ത് വീ​ട്ടി​ൽ റോ​ണി സ​ക്ക​റി​യ​യെ​യാ​ണ് (33) എക്സൈസ് സംഘം പിടികൂടിയത്. എ​ക്സൈ​സി​ൻറെ സ്പെ​ഷ്യ​ൽ ഡ്രൈ​വാ​യ ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ൻറെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ​ പരിശോധനയിൽ ത​മ്മ​നം ക​തൃ​ക്ക​ട​വ് റോ​ഡി​ലെ പൈ​കോ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നിന്നാണ് ഇ​യാ​ൾ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.654ഗ്രാം ​എം​ഡിഎം​എ​യും, 40 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. പ്ര​തി ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​യി ഉപയോഗിച്ചിരുന്ന ആ​ഡം​ബ​ര ബൈ​ക്കും സംഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഐ.​ടി സോ​ഫ്റ്റ് വെ​യ​ർ വി​ഭാ​ഗം ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെയ്തുവരികയാണ് പ്രതി റോണി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എംഡി​എം​എ വാ​ങ്ങി ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ പ​തി​വ്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കൂടുതൽ ആളുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ അ​ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഷ്ക​ർ സാ​ബു, ഫെ​ബി​ൻ എ​ൽ​ദോ​സ്, ജി​ഷ്ണു മ​നോ​ജ്, സി.​ജി. അ​മ​ൽ​ദേ​വ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ റ​സീ​ന വി​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

Other news

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു

ക്രൂരതയുടെ പാരമ്യം! അമ്മയെ കൊന്ന് മക്കളോടൊപ്പം തിരച്ചിൽ നടത്തി പ്രതി; ജാംനഗറിനെ...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക്

ദേശീയ പാർട്ടികൾക്ക് 6,648 കോടി സംഭാവന; സിംഹഭാഗവും ബിജെപിക്ക് ന്യൂഡൽഹി: 2024-25 സാമ്പത്തിക...

Related Articles

Popular Categories

spot_imgspot_img