പാലക്കാട് കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിലെ വെടിക്കെട്ടിനിടെ അപകടം. രാത്രി 9.45 ഓടെയായിരുന്നു അപകടം. വെടിക്കെട്ടിൻ്റെ അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സംഭവത്തിൽ ആറ് പേര്‍ക്ക് പരിക്കേറ്റെന്നാണ് പുറത്തുവരുന്ന വിവരം.
വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ കൂറ്റുമാടം തകര്‍ന്നു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റെങ്കിലും കൂടതല്‍ പേരും പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. കൂടുതല്‍ പരിക്കേറ്റ് ആറ് പേരാണ് ആശുപത്രിയില്‍ തുടരുന്നത്.
കൊച്ചിയിൽ മദ്യലഹരിയിൽ യുവാവ് മുൻ ടയർ ഇല്ലാതെ കാറോടിച്ചത് കിലോമീറ്ററുകളോളം..! വഴിയിൽ കണ്ടതെല്ലാം ഇടിച്ചു തെറിപ്പിച്ചു; ഒടുവിൽ സംഭവിച്ചത്….
മദ്യലഹരിയിൽ മുൻ ടയർ ഇല്ലാതെ കിലോമീറ്ററുകൾ കാറോടിച്ച യുവാവ് പിടിയിൽ. കാറോടിക്കുന്നതിനിടെ ഇയാൾ മറ്റു വാഹനങ്ങൾക്ക് നാശനഷ്ടമുണ്ടാക്കുകയും ചെയ്‌തു.
മുട്ടം ഭാഗത്തുള്ള സ്വകാര്യ കാർ ഷോറൂമിലെ ഡ്രൈവറെയാണ് നാട്ടുകാർ പിടികൂടി ആലുവ പൊലീസിൽ ഏൽപ്പിച്ചത്.
ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആലുവ കൊമ്പാറ ഭാഗത്ത് നിന്നും വന്ന കാർ, വരുന്ന വഴിയിൽ റോഡരികിൽ നിർത്തിയിട്ടിരിക്കുന്നതും സഞ്ചരിക്കുന്നതുമായ നിരവധി വാഹനങ്ങളിലാണ് ഇടിച്ച് കേടുപാടുകൾ ഉണ്ടാക്കിയത്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.