പത്തനംതിട്ട: മലയാറ്റൂര്‍ തീർത്ഥാടനം കഴിഞ്ഞു മടങ്ങിയ സംഘത്തിന്റെ വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം. പത്തനംതിട്ട നന്നുവക്കാടിൽ വെച്ചാണ് സംഭവം. അപകടത്തിൽ ഡ്രൈവര്‍ക്കും ഒരു യാത്രക്കാരനും പരിക്കേറ്റു.
ഡ്രൈവര്‍ കുമ്പഴ സ്വദേശി റോബിന്‍ റെജി, യാത്രക്കാരന്‍ വെട്ടൂര്‍ സ്വദേശി ദാവൂദ് കുട്ടി എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. വാന്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പുലര്‍ച്ചെ നാലേ മുക്കാലോടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ചു; മെഡിക്കൽ കോളേജ് ജീവനക്കാരന്‍ അറസ്റ്റില്‍
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ കിടന്ന യുവതിയെ കടന്നു പിടിച്ച ജീവനക്കാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം.
ഓര്‍ത്തോപീഡിക്സ് വിഭാഗം ജീവനക്കാരന്‍ ദില്‍കുമാറി (52) നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ആശുപത്രി സൂപ്രണ്ട് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവില്‍ വിശ്രമിക്കുകയായിരുന്നു യുവതി. ഈ സമയത്ത് ദില്‍കുമാര്‍ ഡ്യൂട്ടി കഴിഞ്ഞു പോകുന്നതിനിടെ ഐസിയുവില്‍ കയറുകയായിരുന്നു. തുടർന്ന് മയക്കത്തിലായിരുന്ന യുവതിയെ പ്രതി കടന്നു പിടിക്കുകയായിരുന്നു.