ആവശ്യമില്ലാത്ത പണിക്ക് പോയിട്ടല്ലേ..? രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ് !

രണ്ട് ലക്ഷത്തോളം ഇന്ത്യൻ അക്കൗണ്ടുകൾ നീക്കം ചെയ്ത് സമൂഹമാധ്യമമായ എക്സ്. കുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്യൽ, അനുവാദമില്ലാതെ ന​ഗ്നത പ്രദർശിപ്പിക്കൽ എന്നിവ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 1,85,544 അക്കൗണ്ടുകളാണ് എക്സ് നിരോധിച്ചത്. ഇതിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ച 1303 ഇന്ത്യൻ അക്കൗണ്ടുകളും ഉൾപ്പെടുന്നു.

മാർച്ച് 26 നും ഏപ്രിൽ 25 നും ഇടയിൽ 18562 പരാതികളാണ് ഇന്ത്യയിലെ ഉപഭോക്താക്കളിൽ നിന്ന് എക്‌സിന് ലഭിച്ചത്. ഇതിൽ അക്കൗണ്ട് നിരോധിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിന്നും 118 പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ നിന്നും നാല് അക്കൗണ്ടുകൾ പുനസ്ഥാപിച്ചിട്ടുണ്ട്. ഐ.ടി നിയമത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത ഇടവേളകളിൽ എക്സ് പുറത്തിറക്കുന്ന വിവരങ്ങളിലാണ് കണക്കുകൾ കാണിച്ചിരിക്കുന്നത്.

Read also: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിൻ്റെ ഒക്യുപൻസി 98% ; കാലിയായി ഓടുന്നെന്ന കോൺഗ്രസ് വാദം പൊളിച്ചടുക്കി റെയിൽവേ മന്ത്രി

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img