ബി.ജെ.പിയുടെ ആത്മാവ് തൊട്ടറിഞ്ഞ നേതാവ്; അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെ പൊതുരംഗത്തേക്കെത്തി, ഇപ്പോൾ കേന്ദ്ര മന്ത്രി പദത്തിലേക്ക്; അറിയാനേറെയുണ്ട് ജോർജ് കുര്യനെന്ന ബി.ജെ.പി നേതാവിനെ പറ്റി

കോട്ടയം: അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെ പൊതുരംഗത്തേക്ക്. കന്നിമത്സരം ഉമ്മൻ ചാണ്ടിയ്ക്കെതിരെ. മൂന്നാം മോദി മന്ത്രിസഭയിലേക്ക് ലഭിച്ചത് സർപ്രൈസ് എൻട്രി ലഭിച്ച ജോർജ് കുര്യനെ പറ്റിയാണ് പറയുന്നത്. BJP State General Secretary Adv. George Kurien’s surprise entry

മോദിയുടെ മൂന്നാം മന്ത്രിസഭയിലേക്ക് കേരളത്തിൽ നിന്നും രണ്ടു മന്ത്രിമാരാണ് ഉണ്ടാവുക എന്ന് അറിഞ്ഞപ്പോൾ മുതൽ പല പേരുകളാണ് ഉയർന്ന് കേട്ടിരുന്നത്. അതിൽ ഒന്ന് സുരേഷ് ഗോപി ആയിരിക്കും എന്ന് ഉറപ്പായിരുന്നു. എന്നാൽ രണ്ടാമൻ ആരാണ് എന്നതിൽ ആയിരുന്നു എല്ലാവർക്കും സംശയം.

എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ടായിരുന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് കുര്യന്റെ സർപ്രൈസ് എൻട്രി. കേരളത്തിലെ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നേതാവിന് കൂടി കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചേക്കാമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ്റെ പേര് ഉയർന്നുകേട്ടിരുന്നില്ല.

എന്നാൽ ഒടുവിൽ, സീറോ മലബാർ സഭാംഗം കൂടിയായ ജോർജ് കുര്യനെ ബിജെപി ദേശീയ നേതൃത്വം മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.

കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്.

1980ൽ ബിജെപി രൂപീകൃതമായപ്പോൾ മുതൽ ബിജെപിക്കൊപ്പമുണ്ട് ജോർജ് കുര്യൻ. ബിഎസ്സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ചാനൽ ചർച്ചകളിലും ദേശീയ നേതാക്കൾ കേരളത്തിൽ എത്തുമ്പോൾ പ്രസംഗം തർജിമ ചെയ്യുന്നതിലും സജീവമാണ് അദ്ദേഹം.

ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻ്റ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടഖറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ്റെ വൈസ് ചെയർമാൻ സ്ഥാനവും ജോർജ് കുര്യനെ തേടിയെത്തിയിട്ടുണ്ട്.

കോട്ടയം, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ നിന്നായി മൂന്ന് തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയിട്ടുണ്ട്. 2016ൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നായിരുന്നു നിയമസഭയിലേക്കുള്ള കന്നിമത്സരം.

അന്ന് സിറ്റിങ് എംഎൽഎ ഉമ്മൻ ചാണ്ടിക്കെതിരായ മത്സരത്തിൽ 15,993 വോട്ടുകളാണ് ജോർജ് കുര്യൻ ബിജെപിക്കായി പിടിച്ചത്. റിട്ടയേർഡ് മിലിറ്ററി നഴ്സായ അന്നമ്മ ആണ് ഭാര്യ. രണ്ട് ആൺ മക്കളുണ്ട്. ഒരാൾ കാനഡയിലും മറ്റൊരാൾ ജോർജിയയിലുമാണ്.

ജോർജ് കുര്യനെ തെരഞ്ഞെടുത്തതിലൂടെ കേരളത്തിലെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള വോട്ടുകൾ ഉയർത്താനുള്ള ലക്ഷ്യം കൂടിയുണ്ട് ബിജെപിക്ക്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ്

വിമാനയാത്രയ്ക്കിടെ നഗ്നനായി ഫ്ലൈറ്റ് ജീവനക്കാരൻ; പരിശോധനയിൽ കണ്ടെത്തിയത്…..ഒടുവിൽ കുറ്റം സമ്മതിച്ചു യുവാവ് ലണ്ടൻ...

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി

പൊലീസ് ക്യാമ്പിൽ എസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി പത്തനംതിട്ട: അടൂർ വടക്കടത്തുകാവ് പൊലീസ് ക്യാമ്പിൽ...

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍

കണ്ണപുരം സ്‌ഫോടനം; പ്രതി അനൂപ് മാലിക് പിടിയില്‍ കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസിലെ പ്രതി...

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം

ട്രംപ് ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധം വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന്...

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ്

ദേവസ്ഥാനം പീഡന പരാതി; പിന്നിൽ ഹണി ട്രാപ്പ് തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി...

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന ‘ഡ്രൈവർ അമ്മ’

റോൾസ് റോയ്‌സ് ഗോസ്റ്റ് ഓടിക്കുന്ന 'ഡ്രൈവർ അമ്മ' 72 കാരിയായ മലയാളി മണിയമ്മയുടെ...

Related Articles

Popular Categories

spot_imgspot_img