“പട്ടികളെ… ഞങ്ങളുടെ കുട്ടികളെ കടിക്കരുത്.” പ്ലീസ്
കൊച്ചി: പട്ടികടിയേറ്റ് ഗതികെട്ട കേരളജനതക്ക് വേണ്ടി ആം ആദ്മി പാർട്ടി പ്രവർത്തകർ ഫോർട്ട് കൊച്ചി ബീച്ചിൽ പട്ടികളുടെ പ്രതിനിധികളോട് സംസാരിച്ചു!
ഫോർട്ട് കൊച്ചി കമാല കടവിൽ നിന്ന് സൗത്ത് ബീച്ചിലേക്ക് പ്രകടനമായി എത്തിയാണ്
ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രതിഷേധം യോഗം സഘടിപ്പിച്ചത്.
“മൊബൈൽ ABC യൂണിറ്റ് ആരംഭിക്കുന്നു” എന്ന മന്ത്രിയുടെ പുതിയ പ്രഖ്യാപനം തന്നെ സർക്കാർ ഇതുവരെ നിയമപരമായി നിർബന്ധമായ ABC കേന്ദ്രങ്ങൾ പ്രാവർത്തികമാക്കിയിട്ടില്ലെന്ന എന്ന തുറന്ന് സമ്മതിക്കലാണെന്നും
ABC കേന്ദ്രങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ വേണ്ട നടപടികൾ ഉടൻ സ്വീകരികണമെന്നും
സ്റ്റേറ്റ് സെക്രട്ടറി ഷക്കീർ അലി പ്രകടനത്തിന് നേതൃത്വം നൽകി കൊണ്ട് ആവശ്യപ്പെട്ടു.
സൗത്ത് ബീച്ചിൽ നായകളുടെ പ്രതിനിധികളോട് സംസാരിച്ചും, ഭക്ഷണം നൽകിയുമാണ് പ്രതിഷേധ യോഗത്തിന് തുടക്കം കുറിച്ചത്.
കൊച്ചി മണ്ഡലം പ്രസിഡന്റ് ജോർജ് കാളിപറമ്പൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം സെക്രട്ടറി അബൂബക്കർ TU സ്വാഗതം ചെയ്തു.
തെരുവുനായ ശല്യം പരിഹരിക്കാത്തത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ മരുന്നു കമ്പനികളുമായി ഒത്തുകളിയാണെന്ന ജനങ്ങളുടെ സംശയം മാറ്റുവാൻ ഇരു സർക്കാരുകളും തയ്യാറാകണമെന്നു.
അടിയന്തിരമായി തെരുവുനായ ഭീതിയിൽ നിന്നും ജനങ്ങളെ സംരക്ഷിക്കണമെന്നും
സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് കാദർ മാലിപ്പുറം യോഗം ഉത്ഘാനം ചെയ്ത് കൊണ്ട് ആവശ്യപ്പെട്ടു.
ആം ആദ്മി പാർട്ടി സംസ്ഥാന ട്രഷറർ മോസസ് ഹെൻറി മോത്ത, ജില്ലാ സെക്രട്ടറി സുജിത്ത് സുകുമാരൻ,ജില്ലാ വൈസ് പ്രസിഡണ്ട് മാരായ വിൻസെന്റ് ജോൺ, Adv. ബിജു പി തോമസ്, ജോ. സെക്രട്ടറി ലിസി ക്ലീറ്റസ്, പീറ്റർ KM, എൽദോ ജോസഫ്, ജോസ് ജോർജ്, ശശിധരൻ പിള്ള, ഹനീഫ, തോമസ് പോൾ, നാസർ, ലാലി വിൽസൻ
തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം വൈ.പ്രസിഡണ്ട്
അഭിരൂപ് UP നന്ദി പറഞ്ഞു.
English Summary :
In a symbolic protest highlighting the plight of Kerala’s neglected and marginalized people, Aam Aadmi Party (AAP) workers interacted with stray dogs at Fort Kochi Beach, sending a powerful social message.









