അയൽക്കാരിയെ പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബർ അറസ്റ്റിൽ. തൃശൂർ മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നി ആണ് അറസ്റ്റിലായത്. പിടിയിലായ പ്രതിയെ കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു.
യുവതി വെള്ളിക്കുളങ്ങര പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പീഡനം നടന്നത് അഞ്ച് മാസം മുമ്പാണ്. യൂട്യൂബറുടെ വീട്ടിൽ കളിക്കാനെത്തിയ പരാതിക്കാരിയുടെ കുട്ടിയെ തിരികെ വിളിക്കാൻ എത്തിയപ്പോഴാണ് അതിക്രമം നേരിട്ടത്.
യുവതിയെ ബലം പ്രയോഗിച്ച് മുറിക്കുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതി പകർത്തിയെന്നും പരാതിയിൽ പറയുന്നു. ഇതിന് പിന്നാലെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡനത്തിന് ശ്രമിച്ചതോടെയാണ് യുവതി കുടുംബത്തിനെ വിവരം അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്.
പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ചാലക്കുടി കോടതിയിൽ മജിസ്‌ട്രേറ്റ് അവധി ആയതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പ്രതി പൊലീസിനെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ചത്. ഇയാൾക്കെതിരെ നേരത്തെയും സ്ത്രീ പീഡനത്തിനും വിസ തട്ടിപ്പിനും കേസുണ്ട്









