ഇരുട്ടിൻ്റെ മറവിൽ സ്ത്രീകളുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം കവർച്ച; യു.പി റിപ്പർ പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി

രാത്രിയിൽ വീടുകളിൽ അതിക്രമിച്ച് കയറി മോഷണം നടത്തുന്ന യുവാവ് യുപിയിൽ പിടിയിൽ. സ്ത്രീകളുടെ തലയ്ക്ക് അടിച്ച് ബോധം കെടുത്തിയ ശേഷം കവർച്ച നടത്തുന്ന അജയ് നിഷാദ് ആണ് പിടിയിലായത്.

ഇയാൾ നടത്തിയ റിപ്പർ സ്റ്റൈൽ മോഷണത്തിനിടയിൽ ഒരു സ്ത്രീ മരിക്കുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം.

2022ൽ പോക്സോ കേസിൽ പിടിയിലായ ഇയാൾ ജയിലിൽ ആയിരുന്നു. ആറു മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി സൂററ്റിലാണ് ആദ്യ മോഷണം നടത്തിയതെന്ന് യു.പി പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ ജൂലൈ 30 ന് ഒരു വീട്ടിൽ കയറി ഒരു സ്ത്രീയെ തലയ്ക്കടിച്ച് ബോധം കെടുത്തിയ ശേഷം ആഭരണങ്ങളുമായി കടന്നു കളഞ്ഞതാണ് ആദ്യ സംഭവം.

ഓഗസ്റ്റ് 12നാണ് അടുത്ത മോഷണം. ഇത്തവ പരുക്കേറ്റ സ്ത്രീ മരിച്ചു. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ഓഗസ്റ്റ് 26, നവംബർ 10, നവംബർ 14 തീയതികളിൽ മൂന്ന് സംഭവങ്ങൾ കൂടി ഉണ്ടായതായി പോലീസ് പറഞ്ഞു.

മോഷണം നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളാണ് പ്രതിയെ കുടുക്കിയത്. രക്ഷപ്പെടുന്നതിന് മുമ്പ് പരാതിക്കാരിൽ ചിലർ അജയ് നിഷാദിനെ കണ്ടതും തിരിച്ചടിയായി. ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇരുമ്പ് വടിയും പ്രതിയുടെ പക്കൽ നിന്നും പോലീസ് കണ്ടെത്തി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img