റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്
കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര ബൈക്ക് ഓടിച്ച് യുവാവ്. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷനിലാണ് സംഭവം.
ഇന്നലെ പുലര്‍ച്ചെയോടെ നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് യുവാവിന്റെ പരാക്രമം. പെരുമ്പാവൂര്‍ സ്വദേശിയായ അജ്മലാണ് സുരക്ഷാ ജീവനക്കാരെ മറികടന്ന് അതിക്രമം നടത്തിയത്.
റെയിൽവേ സ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് അജ്മല്‍ ബൈക്ക് ഓടിച്ചത്. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടാന്‍ എത്തിയപ്പോള്‍ ബൈക്ക് ഉപേക്ഷിച്ച് താക്കോലുമായി യുവാവ് കടന്നു കളഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന അജ്മലിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ നാലു ലക്ഷം രൂപ വിലയുള്ള ജി 310ആർ മോഡൽ ബി എം ഡബ്ള്യു ബെെക്ക് കസ്റ്റഡിയിലെടുത്തു.
ബെെക്ക് മൂന്നു ദിവസം മുമ്പാണ് പ്രതി വാങ്ങിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൂനെ-കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയായിരുന്നു യുവാവിന്റെ പരാക്രമം.
സംഭവസമയം നിരവധി യാത്രക്കാർ പ്ലാറ്റ്‌ഫോമിൽ നിൽക്കുന്നുണ്ടായിരുന്നു. തലനാരിഴക്കാണ് വലിയൊരു അപകടം ഒഴിവായത്. ഇയാൾ ലഹരിക്കേസിലെ പ്രതിയാണെന്ന് സൂചനയുള്ളതായാണ് പൊലീസ് നൽകിയ വിവരം.
‘എന്താണ് സംഭവിക്കുക എന്നറിയാൻ ആകാംക്ഷ’; റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വെച്ച വിദ്യാർത്ഥികൾ പിടിയിൽ
കണ്ണൂർ: റെയിൽവേ ട്രാക്കിൽ കരിങ്കൽ ചീളുകൾ വച്ച സ്കൂൾ വിദ്യാർത്ഥിളെ പിടികൂടി ആർ.പി.എഫ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേരെയാണ് പിടികൂടിയത്.
സംഭവത്തിൽ കേസെടുത്ത ശേഷം വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. കണ്ണൂരിനും വളപട്ടണത്തിനും ഇടയിൽ പന്നേൻപാറക്കടുത്തായാണ് സംഭവം.
വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്നതിനിടെ ട്രാക്കിൽ കരിങ്കൽ ചീളുകൾ സ്ഥാപിക്കുന്നത് ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപെടുകയായിരുന്നു. ട്രെയിൻ ഇതിന് മുകളിലൂടെ കടന്നുപോവുകയും ചെയ്തിരുന്നു. തുടർന്ന് ലോക്കോ പൈലറ്റ് ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു.
പിന്നാലെ ആർ.പി.എഫ് സംഭവ സ്ഥലത്തെത്തിയപ്പോൾ പാളത്തിന്റെ പരിസരത്തായി വിദ്യാർഥികൾ നിന്നിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ വിദ്യാർത്ഥികൾ കുറ്റസമ്മതം നടത്തി.
ട്രാക്കിൽ കല്ലുകൾ വച്ച് മാറി നിൽക്കുകയായിരുന്നുവെന്നും ട്രെയിൻ കടന്നുപോകുമ്പോൾ എന്ത് സംഭവിക്കുമെന്ന് അറിയാനുള്ള ആകാംഷയെത്തുടർന്ന് ചെയ്തതാണെന്നുമാണ് വിദ്യാർത്ഥികൾ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
തുടർന്ന് സംഭവത്തിന്റെ ഗൗരവത്തെ കുറിച്ച് ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും രക്ഷിതാക്കളെ വിവരമറിയിക്കുകായും ചെയ്തു.
കഴിഞ്ഞ ജൂലായ് 12നും സമാന രീതിയിൽ വളപട്ടണത്തിനും കണ്ണപുരത്തിനുമിടയിൽ റെയിൽപാളത്തിൽ കല്ലുകൾ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.
Summary: A youth was riding a luxury bike along the platform at Ernakulam North Railway Station, causing shock among passengers. Authorities are investigating the incident as it raised serious safety concerns.