എറണാകുളം ജനറൽ ആശുപത്രിയിൽ യുവാവിന്റെ പരാക്രമം
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ അക്രമം അഴിച്ചുവിട്ട് യുവാവ്. ആശുപത്രിക്ക് അകത്തേക്ക് ഓടിക്കയറിയ യുവാവ് നിരവധി സാധനങ്ങൾ അടിച്ചു തകർത്തു.
അർദ്ധനഗ്നനായ യുവാവിന്റെ പെരുമാറ്റം ലഹരി ഉപയോഗിച്ചിട്ടാണെന്നാണ് ആശുപത്രി ജീവനക്കാർ പറയുന്നത്. റിസപ്ഷനിലെ ഇലക്ട്രോണിക് ഉപകരണങ്ങളും പാർക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും യുവാവ് അടിച്ചു തകർക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ച യുവാവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
‘എനിക്കൊരു 500 രൂപ വേണമെന്നും ഷർട്ട് വാങ്ങണമെന്നും പറഞ്ഞ് യുവാവ് ബഹളം വയ്ക്കുകയായിരുന്നു. പിന്നീട് ആശുപത്രിയിലെ ഒരു വനിതാ ജീവനക്കാരി പണം നൽകാമെന്ന് പറഞ്ഞ് യുവാവിനെ അനുനയിപ്പിക്കുകയായിരുന്നു.
ഞായറാഴ്ചയായിട്ടും രോഗികളുടെ തിരക്കുണ്ടായിരുന്ന ആശുപത്രിയിൽ യുവാവിന്റെ അതിക്രമം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന് തീയിട്ടു, സംഭവം ആലുവയിൽ
ആലുവ: പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം. ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു. ആലുവ ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിൽ വെച്ചാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്.
തീ വേഗം അണച്ചതിനാൽ വലിയ അപകടം ആണ് ഒഴിവായത്. തീ പടർന്നതിനെ തുടർന്ന് വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.
യുവാവ് സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ചത് ചോദ്യം ചെയ്തതിനാണ് അതിക്രമം നടത്തിയത്.
പെട്രോൾ അടിക്കാനായി എത്തിയ കാറും ബൈക്കിലെത്തിയ യുവാവും തമ്മിലായിരുന്നു തർക്കം. തർക്കത്തിന് ശേഷം ബൈക്കിന് തീ ഇടുകയായിരുന്നു.
സമയോചിത ഇടപെടൽ മൂലം വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. സംഭവത്തിൽ പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. പ്രസാദ് ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
Summary: A youth stormed into Ernakulam General Hospital and vandalized several items. Hospital staff allege the violent behavior was due to drug influence.









