web analytics

മദ്യലഹരിയിൽ ഭാര്യയെ ആക്രമിച്ചു, തടയാനെത്തിയ ഭാര്യ സഹോദരനും കൊടുത്തു; വീടിനും കാറിനും തീയിട്ടു; കൂടത്തായിയില്‍ മദ്യ ലഹരിയില്‍ യുവാവിന്റെ പരാക്രമം

കോഴിക്കോട്: താമരശ്ശേരി കൂടത്തായിയില്‍ മദ്യ ലഹരിയില്‍ യുവാവിന്റെ പരാക്രമം. സ്വന്തം വീട് ആക്രമിച്ച യുവാവ് കാറിനും തീയിട്ടു. ഭാര്യയെ ആക്രമിക്കുന്നതിനിടെ തടയാനെത്തിയ ഭാര്യ സഹോദരനെയും ഇയാള്‍ ആക്രമിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു കാറിന് നേരെയും അക്രമം ഉണ്ടായി. ആരാമ്പ്രം സ്വദേശി ഷമീറാണ് അക്രമം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. മദ്യലഹരിയില്‍ കാർ ഓടിച്ച ഷമീറിൻ്റെ കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ഇയാള്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. വീട്ടിലെ സാധനങ്ങള്‍ എല്ലാം തല്ലിതകര്‍ത്തു. ഇതിനിടെയാണ് ഭാര്യയുടെ സഹോദരന്‍ വീട്ടിലേക്ക് വരുന്നത്.

തുടര്‍ന്ന് ഭാര്യ സഹോദരനുമായി വാക്ക് തര്‍ക്കമുണ്ടായി. ഇതിന് ശേഷമാണ് ഇയാള്‍ സ്വന്തം കാറിന് തീയിട്ടത്. പിന്നാലെ നാട്ടുകാരുമായി തര്‍ക്കമുണ്ടായി. പിന്നീട് ഭാര്യവീട്ടിലെത്തിയും ആക്രമണം നടത്തി.

നാട്ടുകാര്‍ ഇയാളെ കെട്ടിയിട്ട് സ്ഥലത്തെത്തിയ താമരശേരി പൊലീസിന് കൈമാറി. ഭാര്യ നസീനയെ താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

മാലിന്യം നീക്കാൻ വന്ന് സ്വർണം ‘വാരി’;  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ് ധരിച്ചെത്തിയ കവർച്ചാ സംഘം പിടിയിൽ!

മാലിന്യം നീക്കാൻ വന്ന് സ്വർണം 'വാരി';  കോർപ്പറേഷൻ ജീവനക്കാരുടെ ഐഡി കാർഡ്...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം!

ആകാശത്ത് മസ്കിന്റെ മെഗാ-ഷോ, ഭൂമിയിൽ തല കാക്കാൻ ഹെൽമറ്റ് നിർബന്ധം! ലോ എർത്ത്...

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

Related Articles

Popular Categories

spot_imgspot_img