പത്തനംതിട്ട അടൂരിൽ നഗരത്തിൽ കയ്യിൽ ബ്ലേഡുമായി പരിഭ്രാന്തി പരത്തി യുവാവ്. കെഎസ്ആർടിസി ബസ്സിനുള്ളിലും വഴിയാത്രക്കാരോടും ബഹളം വച്ച് യുവാവ് ആളുകൾക്കിടയിൽ മിനിറ്റുകളോളം ആശങ്ക സൃഷ്ടിച്ചു. ഇയാളുടെ ദേഹത്ത് മുറിവേറ്റ പാടുകളുണ്ട്. ഷർട്ടിലും ചോര പടർന്നിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. യുവാവിനെ ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കീഴ്‌പ്പെടുത്തി. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആംബുലൻസിലേക്കും പിന്നീട് ആശുപത്രിയിലേക്കും മാറ്റി. മദ്യലഹരിയിലാണ് യുവാവ് സ്വയം മുറിവേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.യുവാവിനെ പിടികൂടി ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ആംബുലൻസിൽ നിന്ന് പുറത്ത് ചാടാനും ഇയാൾ ശ്രമിച്ചിരുന്നു.
Content Summary: A young man with a blade in his hand caused panic in the city of Adoor, Pathanamthitta