വീടിന്റെ മുന്നിൽ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം; മീൻകാരനെ പട്ടികകൊണ്ട് അടിച്ച് അവശാനാക്കി യുവാവ്

ആലപ്പുഴ : വീടിന്റെ മുന്നിൽ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് മത്സ്യക്കച്ചവടം നടത്തിയ മീൻകാരനെ പട്ടികകൊണ്ട് ആക്രമിച്ച യുവാവ് പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴയിൽ ആണ് സംഭവം.

ആലപ്പുഴ മുനിസിപ്പൽ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ ഷെരീഫ് മകൻ സിറാജാണ്( 27) പിടിയിലായത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ് വെളിയിൽ വീട്ടിൽ ബഷീറിനാണ് (51) പട്ടിക കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന രാവിലെ 10.30-നായിരുന്നു സംഭവം.

സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡിൽ കൂടി മീൻകച്ചവടക്കാർ ദിവസവും രാവിലെ ‘മീനേ മീനേ’ എന്ന് ഉച്ചത്തിൽ വിളിച്ച് മീൻ വിൽപ്പന നടത്തുന്നത് ഇഷ്ടപ്പെടാത്തതാണ് കാരണം. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതു കാരണം തനിക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽ നിന്നും ശ്രദ്ധ തിരിയുന്നു എന്നാണ് ആക്രമണത്തിന് കാരണമായി ഇയാൾ പറഞ്ഞത്. എന്നാൽ, സിറാജിന് കാര്യമായ ജോലിയൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

സിറാജിന്റെ ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പിന്നീട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ കെ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

വയനാട് വന്യജീവി ആക്രമണം; 50 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

വയനാട്: വയനാട്ടിലെ വന്യജീവി ആക്രമണം നേരിടുന്നതിനായി സംസ്ഥാന സർക്കാർ 50 ലക്ഷം...

കുട്ടികളോട് സ്കൂളിൽ പോയി സമയം കളയരുതെന്ന് പറഞ്ഞു; യൂട്യൂബർക്കെതിരെ പരാതി നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പരീക്ഷ വരുന്നതിനാൽ ഇനി സ്കൂളിൽ പോയി സമയം പാഴാക്കരുത് എന്ന്...

കാട്ടുപന്നി വീടിനുളളിൽ കയറി, മുൻവശത്തെ ഗ്രിൽ തകർത്തു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കായംകുളം: കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം. കായംകുളം കണ്ടല്ലൂരിലാണ്...

ഗാന്ധിനഗർ നഴ്സിം​ഗ് കോളേജിലെ റാഗിങ്; പ്രതികൾ റിമാൻഡിൽ

കോട്ടയം: ഗാന്ധിനഗർ നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി...

നിലയ്ക്കാത്ത വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യുഡിഎഫ് ഹര്‍ത്താല്‍

കല്‍പ്പറ്റ: വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വയനാട്ടിൽ നാളെ ഹർത്താലിന് ആഹ്വാനം...

Other news

കോട്ടയം തിരുനക്കരയിൽ ഓടിക്കൊണ്ടിരുന്ന സ്കൂ‌ട്ടർ തീ പിടിച്ചു; സ്കൂട്ടർ ഉപേക്ഷിച്ച് ഓടി രക്ഷപെട്ട് യാത്രക്കാരൻ

കോട്ടയം തിരുനക്കര പടിഞ്ഞാറേ നടയിൽ ഓടിക്കൊണ്ടിരുന്ന സ്കൂ‌ട്ടർ തീ പിടിച്ചു. സ്കൂട്ടറിൽ...

കമ്പനികൂടാൻ സിഇഒ വരും, അടിച്ച് ഓഫ് ആയാൽ ‘ഹാങോവർ ലീവും’; അപ്പോ എങ്ങനാ…?

ജപ്പാനിലെ ഒസാക്കയിലുള്ള ഒരു ചെറിയ ടെക് കമ്പനി ആണ് ഇപ്പോൾ വാർത്തകളിൽ...

പാൽ മിഠായിയെന്ന് കരുതി; പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു...

വായിൽ ചങ്ങല കുരുങ്ങി വെള്ളം കുടിക്കാൻ പോലുമാവാതെ വളർത്തുനായ; രക്ഷകനായി ഫയർഫോഴ്സ്

തിരുവനന്തപുരം: തച്ചോട്ടുകാവിന് സമീപം പെരുകാവിലെ വീട്ടിൽ കൂട്ടിലിട്ടിരുന്ന വളർത്തു നായയുടെ വായിൽ...

തൃശൂർ പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് വൻ കവർച്ച

തൃശ്ശൂർ: പേരാമംഗലത്ത് കാറിന്റെ ചില്ല് തകർത്ത് കവർച്ച. 7 ലക്ഷം രൂപയാണ്...

ഹോം സ്റ്റേ വാടകയ്ക്ക് എടുത്ത് വമ്പൻ ചീട്ടുകളി; ലക്ഷങ്ങളുമായി കളിക്കാനെത്തിയവർ നെടുമ്പാശേരി പോലീസിന്റെ പിടിയിൽ

നെടുമ്പാശേരിയിൽ വൻ ചീട്ടുകളി സംഘം പിടിയിൽ. പായിപ്ര ചൂരത്തോട്ടിയിൽ കാസിം (55),...

Related Articles

Popular Categories

spot_imgspot_img