വയനാട്ടിൽ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; ക്രൂരത മക്കളെ മുറിയിൽ പൂട്ടിയിട്ട ശേഷം

വയനാട് പനമരം കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.
കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ (35) ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ (42) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിച്ചു. ഇവരെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കടബാധ്യതമൂലമാണ് കടുംകൈ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരം.

രണ്ടു മക്കളെയും മുറിയിൽ അടച്ചിട്ട ശേഷമാണ് ജിൽസൻ ലിഷയെ കൊലപ്പെടുത്തിയത്.
ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കാനായി ജിൽസൻ മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു. ജിൽസനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിമാനം വരെ തകർക്കുന്ന ലേസർ ആയുധം പരീക്ഷിച്ച് ഇന്ത്യ

കര്‍ണൂല്‍: കിലോമീറ്ററുകൾ അകലെയുള്ള വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും തകർക്കാൻ ശേഷിയുള്ള ലേസർ ആയുധം ഇന്ത്യ ആദ്യമായി വിജയകരമായി പരീക്ഷിച്ചു.

പ്രതിരോധഗവേഷണ വികസന സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡിവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച്  ലക്ഷ്യസ്ഥാനം ലേസര്‍ രശ്മികള്‍  ആദ്യമായി തകര്‍ത്തു. 

ആകാശത്തെ വട്ടമിട്ട് പറന്ന േഡ്രാണിനെ ലേസര്‍രശ്മി ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. ശത്രുക്കളുടെ വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണുകള്‍ തുടങ്ങിയവ നിര്‍വീര്യമാക്കാന്‍ ഈ ലേസര്‍ സാങ്കേതിക വിദ്യയ്ക്ക് കഴിയും.

എംകെ-2(എ) ലേസര്‍ ഡയറക്ട്ഡ് എനര്‍ജി വെപ്പണ്‍(ഡിഇഡബ്ല്യു) എന്നാണ് ഇതിൻ്റെ പേര്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുശേഷം ഈ സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.

വൈകാതെ ഈ ആയുധം സേനയുടെ ഭാഗമാകും. ഭാവിയിലേക്ക് ഇന്ത്യ വികസിപ്പിക്കുന്ന 300 കിലോവാട്ട് ശേഷിയുള്ള ‘സൂര്യ’യും ലേസര്‍ അധിഷ്ഠിത ആയുധ സംവിധാനമാണ്. 20 കിലോമീറ്റര്‍ അകലെക്കൂടി പോകുന്ന ആയുധങ്ങള്‍ തകര്‍ക്കാന്‍ ഇതിന് കഴിയും.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു

ഭിന്നശേഷി സൗഹൃദ ആപ്പ് വരുന്നു തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഭിന്നശേഷി സൗഹൃദമാകാൻ...

എയർ ഇന്ത്യ വിമാനത്തിൽ തീ

എയർ ഇന്ത്യ വിമാനത്തിൽ തീ ദില്ലി: ലാൻഡ്എ ചെയ്തതിനു പിന്നാലെ, എയർ ഇന്ത്യ...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു

മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു ചേർത്തല: വയലാറിൽ മുട്ടക്കോഴികളെ തെരുവുനായകൾ കടിച്ചു കൊന്നു....

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ്

ഇടുക്കിയിലെ ഗ്രാമത്തെ ഭീതിയിലാക്കി കരിങ്കുരങ്ങ് ഇടുക്കി പുളിയൻമലയ്ക്ക് സമീപം എത്തിയ കരിങ്കുരങ്ങ് ആദ്യമൊക്കെ...

Related Articles

Popular Categories

spot_imgspot_img