കടിക്കാൻ വന്ന പാമ്പിനെ തിരിച്ചു കടിച്ച് യുവാവ്
തിരുപ്പതി ജില്ലയിൽ നടന്ന് വിശ്വസിക്കാനാകാത്ത സംഭവമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
മദ്യലഹരിയിൽ പാമ്പിന്റെ തല കടിച്ചെടുത്ത യുവാവാണ് ആശുപത്രിയിൽ ജീവൻമരണ പോരാട്ടം നടത്തുന്നത്.
വ്യാഴാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെങ്കിടേഷിനെ ഒരു വിഷപ്പാമ്പ് കടിച്ചു.
ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം
അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്ന അദ്ദേഹം, പ്രതികാരമായി പാമ്പിനെ പിടികൂടി തല കടിച്ചുകീറി കൊല്ലുകയായിരുന്നു.
തുടർന്ന് ചത്ത പാമ്പിനെ വീട്ടിൽ കൊണ്ടുപോയി കട്ടിലിനരികിൽ വെച്ച് ഉറങ്ങുകയും ചെയ്തു.
എന്നാൽ രാവിലെയോടെ ശരീരത്തിലുടനീളം വിഷം പടർന്ന് ആരോഗ്യനില മോശമായി. ഉടൻ തന്നെ വീട്ടുകാർ വെങ്കിടേഷിനെ ശ്രീകാളഹസ്തിയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.
അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി തിരുപ്പതി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഡോക്ടർമാരുടെ വിവരപ്രകാരം, വെങ്കിടേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമാണ്. പാമ്പ് കടിയേറ്റതിന്റെ വിഷബാധ മാത്രമല്ല കാരണം.
പാമ്പിന്റെ തല കടിച്ചതിലൂടെ കൂടുതൽ വിഷം ശരീരത്തിൽ പ്രവേശിച്ചതും അവസ്ഥ വഷളാക്കാൻ കാരണമായി. അസാധാരണമായ ഈ സംഭവം പ്രദേശത്ത് വലിയ ചര്‍ച്ചയായിരിക്കുകയാണ്.









