web analytics

ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സൂചന

ഇടുക്കി ഏലപ്പാറയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ഏലപ്പാറ തണ്ണിക്കാനം പുത്തൻപുരയ്ക്കൽ ഷക്കീർ ഹുസൈൻനെയാണ് ഏലപ്പാറ ടൗണിന് സമീപത്ത് വച്ച് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സാഹചര്യത്തെളിവുകൾ കൊലപാതകത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പീരുമേട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടരുകയാണ്. ഷക്കീറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ രാത്രിയിൽ അന്വേഷണം നടത്തിയിരുന്നു.

അന്വേഷണത്തിന് ഒടുവിലാണ് പുലർച്ചെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത് കാറിൻറെ പിൻ സീറ്റിലാണ് കിടന്നിരുന്നത് ഡോർ തുറന്ന നിലയിലും ആയിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

തുടർന്ന് പീരുമേട് പോലീസിൽ ഇവർ വിവരമറിയിച്ചു പീരുമേട് ഡിവൈഎസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം പോസ്റ്റുമോർട്ടം അടക്കമുള്ള നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി വാഹനത്തിനുള്ളിൽ രക്തക്കറ അടക്കം പോലീസ് കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി അടക്കമുള്ളവ പോലീസ് പരിശോധിക്കുന്നുണ്ട്. കൂടാതെ സംശയമുള്ള ആളുകളെ ചോദ്യംചെയ്യുന്നുണ്ട്.

അതേസമയം യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച ബന്ധുക്കൾ രംഗത്തുവന്നു. സന്ധ്യ കഴിഞ്ഞാൽ മദ്യവും മയക്കുമരുന്നും ഉപയോഗിച്ച് ഒട്ടേറെ ക്രിമിനൽ സംഘങ്ങളാണ് ഏലപ്പാറ ടൗണിൽ അരങ്ങു വാഴുന്നത്. പലപ്പോഴും പോലീസിന് നേരെ പോലും അക്രമം പതിവാണ്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം 2’

രണ്ടാം വരവിലും ‘ജോര്‍ജുകുട്ടി’ക്ക് ചലനം ഇല്ല; റീ റിലീസില്‍ നിരാശയായി ‘ദൃശ്യം...

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം നിരോധിച്ചു

ഹജ്ജ് സീസണിന് മുന്നോടിയായി മക്കയിൽ കടുത്ത നിയന്ത്രണം; പെർമിറ്റ് ഇല്ലാതെ പ്രവേശനം...

ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ് വേ നാളെ തുറക്കും: യാത്രാസമയം രണ്ടര മണിക്കൂറായി കുറയും

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ യാത്രാ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഡല്‍ഹി-ഡെറാഡൂണ്‍ എക്‌സ്പ്രസ്...

Related Articles

Popular Categories

spot_imgspot_img