News4media TOP NEWS
രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ ‘ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ല, ചാറ്റൽ മഴ കാരണം റോഡിൽ തെന്നലുണ്ടായി’; പാലക്കാട് അപകടത്തിൽ ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ

മൂന്ന് മാല വേണം, ഇതു മൂന്നും മാറ്റി വെച്ചോ…സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷ്ടിച്ചത് 6.5 പവ​ന്റെ മാല; മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ

മൂന്ന് മാല വേണം, ഇതു മൂന്നും മാറ്റി വെച്ചോ…സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷ്ടിച്ചത് 6.5 പവ​ന്റെ മാല; മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൽ മോഷണം നടത്തിയ യുവാവ് പിടിയിൽ
November 27, 2024

കോഴിക്കോട്: സ്വർണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ ശേഷം 6.5 പവ​ന്റെ മാല മോഷ്ടിച്ച് കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആനമങ്ങാട് സ്വദേശി 28കാരനായ മുഹമ്മദ് ജാബിർ ആണ് പോലീസി​ന്റെ പിടിയിലായത്. ഇന്ന് പുലർച്ചെ പെരിന്തൽമണ്ണയിൽ വെച്ചാണ് പ്രതി പിടിയിലായത്.

മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൻറെ കോഴിക്കോട് ബാങ്ക് റോഡ് ഷോറൂമിൽ നിന്നാണ് ഇയാൾ സ്വർണ്ണമാല മോഷ്ടിച്ചത്. മുഹമ്മദ് ജാബിറിനെ നടക്കാവ് പൊലീസാണ് പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് ഇയാൾ ആറരപ്പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടിച്ചത്. സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. മൂന്ന് മാല ഇഷ്ടപ്പെട്ടെന്നും മാറ്റിവെക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടിൽ നിന്ന് ആളെ കൂട്ടി വന്ന് വാങ്ങാമെന്ന് പറഞ്ഞ യുവാവ് ജീവനക്കാരൻ കാണാതെ മാല കൈക്കലാക്കി ഷോറൂമിൽ നിന്ന് കടന്നുകളഞ്ഞു.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടക്കാവ് പോലീസ് അന്വേഷണം നടത്തി. തുടർന്ന് പെരിന്തൽമണ്ണയിൽ നിന്ന് പ്രതി മുഹമ്മദ് ജാബിറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles
News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News

സഹകരണ ബാങ്കില്‍ നിന്ന് ലോൺ എടുത്ത തുക തിരിച്ചടച്ചില്ല; ഗൃഹനാഥന് തടവ് ശിക്ഷ വിധിച്ച് കോടതി

News4media
  • Kerala
  • News

അടുക്കള സിങ്കില്‍ കൈവിരല്‍ കുടുങ്ങിയ നാലുവയസുകാരിയ്ക്ക് രക്ഷകരായി അഗ്നിരക്ഷാ സേന

News4media
  • Kerala
  • News

ഡിസംബർ 3, 7, 9 തീയതികളിൽ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായി; ആനക്കല്ലിൽ തുടർച്ചയായി ഭൂമിക്കടിയിൽ നിന്നു...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]