web analytics

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

ഇടുക്കി പുളിയൻമലയിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ കെഎസ്ഇബി കരാർ ജീവനക്കാരെ ഫാം ഉടമയായ യുവാവ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

പുളിയൻമല വെട്ടിക്കൽ നിധിനെയാണ് (41) സംഭവത്തിൽ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം.

പ്രദേശത്ത് പോസ്റ്റ് മാറുന്നതിനിടെ കരാർ തൊഴിലാളിയുമായി നിധിൻ തർക്കവും അടിപിടിയും ഉണ്ടായി തുടർന്ന് കരാർ തൊഴിലാളിയായ അഭിലാഷ് ജോർജ്ജിന് മർദനമേറ്റതായും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും നൽകിയ പരാതിയിലാണ് അറസ്റ്റ്.

വാഹനം മാറ്റാൻ സമ്മതിക്കാതെ ഇരുമ്പുവടി ഉൾപ്പെടെയുള്ളവയുമായി ആക്രമിച്ചെന്ന് അഭിലാഷ് പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ നിധിനെ അറസ്റ്റ് ചെയ്ത പോലീസ് എയർ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്.

എന്നാൽ കരാർ ജീവനക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചപ്പോൾ തോക്കുചൂണ്ടി ഭയപ്പെടുത്തി അകറ്റുകയാണ് ചെയ്തത് എന്ന് എന്നും ആരോപിച്ച് നിധിനും പരാതി നൽകി.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വണ്ടൻമേട് പോലീസ് അറിയിച്ചു. തോക്കു പ്രതിയിൽ നിന്നും പിടിച്ചെടുത്ത വസ്തുക്കളും ഫോറൻസിക് പരിശോധനക്കായി കൈമാറും.

ഈ സമയം ഇത്ര ജലനിരപ്പ് അപൂർവം; തുറക്കുമോ ഇടുക്കി അണക്കെട്ട്.

ഇടുക്കി അണക്കെട്ടിൽ വ്യാഴാഴ്ച ജലനിരപ്പ് 2350 അടിയെത്തി. അണക്കെട്ടിന്റെ ചരി ത്രത്തിൽ മുൻപ് രണ്ടുതവണയാണ് ഇതേദിവസം ജലനിരപ്പ് 2350 അടിയിലെത്തിയത്. 1990-ലും 2021-ലും.

1990 ജൂൺ 19-ന് 2351.77 അടിയായി രുന്നു ജലനിരപ്പ്. പിന്നീട് 2021 ജൂൺ 19-ന് 2850.28 അടിയിലെത്തി. 2408.5 അടി യാണ് ഇടുക്കി അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി.

ഇത്തവണ കാലവർഷം നേരത്തെ എത്തിയതും മഴ മുൻവർഷത്തേക്കാൾ ശക്തമായതും ജലനിരപ്പ് ഉയരാൻ കാരണമായി.

അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ഇടുക്കിയിലെ ജലം ഉപ യോഗിച്ച് മൂലമറ്റം ഭുഗർഭ വൈദ്യുതനില യത്തിൽ വൈദ്യുതോത്പാദനവും കൂട്ടി.

ഇതിനിടെ മുട്ടം മലങ്കര അണക്കെട്ടിൻ്റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്ന് വെള്ളമൊഴുക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ, എംവിഐപിയോട് വിശദീകരണം തേടി.

മേയ് 24-ന് രാവിലെയാണ് അറിയിപ്പ് നൽകാതെ മൂന്ന് ഷട്ടറുകൾ തു റന്നത്. മഴ ശക്തമായതും മൂലമറ്റം വൈദ്യുതിനിലയത്തിൽ ഉത്പാദനം ഉയർത്തിയതും

അണക്കെട്ടിൽ ജലനിരപ്പ് ഉയർ ത്തിയേക്കുമെന്ന ആശങ്കയെത്തുടർന്ന് എറണാകുളം, ഇടു ക്കി ജില്ലാ ഭരണകൂടങ്ങളെ അറിയിച്ചശേഷമാണ് വെള്ളം തുറന്നുവിട്ടതെന്നാണ് എംവിഐപി അധികൃതരുടെ വിശദീകരണം.

പത്രക്കുറിപ്പ് നൽകുന്നത് ജില്ലാ കളക്ടറേറ്റിൽനിന്നാണ്. എംവിഐപി ഒരിക്കലും നേരിട്ട് വാർത്താകുറിപ്പുകൾ നൽകാറില്ല. അണക്കെട്ടിലെ ജലനിരപ്പ് 39.5 മീറ്ററായി നിലനിർത്തണ മെന്നാണ് ചട്ടം.

അപ്രതീക്ഷിതമായി മഴ കനക്കുകയും മൂലമറ്റ ത്ത് വൈദ്യുതി ഉത്പാദനം കൂട്ടുകയും ചെയ്താൽ ഈ ചട്ടം പാ ലിക്കുന്നത് ശ്രമകരമാകും. ഇതൊഴിവാക്കുന്നതിനാണ് ഷട്ടറുകൾ തുറന്നതെന്നും അധികൃതർ വിശദീകരിച്ചു.

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല.ക്ഷേത്രത്തിൽ പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ പരിശോധിച്ചപ്പോഴാണ്

15 ഗ്രാം തൂക്കം വരുന്ന അമൂല്യക്കല്ലുകൾ പതിച്ച സ്വർണ കിരീടം കാണാനില്ലെന്ന് കണ്ടെത്തിയത്.

പുതിയ ഓഫീസർ ചുമതല ഏറ്റെടുക്കുമ്പോൾ പണ്ടം – പാത്ര രജിസ്റ്റർ ഉൾപ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കൾ എണ്ണം പരിശോധന നടത്താറുണ്ട്…Read More

Summary: In Puliyanmala, Idukki, a young farm owner threatened KSEB contract workers at gunpoint when they arrived to relocate an electric post.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച് വ്യവസായി

ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ രാജ്യാന്തര പുരാവസ്തു കടത്ത്; ചെന്നിത്തലയു‌ടെ ആരോപണം ശരിവച്ച്...

ശബരിമല സ്വർണ കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍

മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാര്‍ അറസ്റ്റില്‍ തിരുവനന്തപുരം: ശബരിമല സ്വർണ...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

Other news

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി; വൻ അപകടം ഒഴിവായത് ഇങ്ങനെ:

ആലുവ റെയിൽവേ സ്റ്റേഷനിൽ ഹൈടെൻഷൻ വൈദ്യുതലൈനിലേക്ക് ചാടുമെന്നു യുവാവിന്റെ ഭീഷണി കൊച്ചി:...

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ

രാജ്യത്ത് ഏറ്റവും കുറവ് മാതൃ മരണ നിരക്ക് കേരളത്തിലെന്ന് കേന്ദ്ര സർക്കാർ ന്യൂഡൽഹി:...

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും 

ശബരിമല സ്വർണക്കൊള്ള: പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്യും  തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ...

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ആശുപത്രിയിൽ ചികിത്സാ നിരക്കും പാക്കേജ് നിരക്കും; കടുത്ത നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ന്യൂഡൽഹി:...

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത്

അറബികൾ എന്തിനാ മലയാളികളെ റഫീഖ് എന്ന് വിളിക്കുന്നത് ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി തേടി...

Related Articles

Popular Categories

spot_imgspot_img