മംഗലാപുരം ; കോസ്മെറ്റിക് സർജറിക്കിടെ യുവാവിന് ദാരുണാന്ത്യം . മംഗലാപുരം കങ്കനാടിയി സ്വദേശി മുഹമ്മദ് മാസിൻ (32) ആണ് മരിച്ചത് .A young man meets a tragic end during cosmetic surgery
മുഹമ്മദ് മാസിൻ നെഞ്ചിന്റെ ഇടതുവശത്തുള്ള ചെറിയ മുഴ നീക്കം ചെയ്യുന്നതിനായാണ് ബെന്ദൂർ ഫ്‌ളോണ്ട് കോസ്‌മെറ്റിക് സർജറി ആൻഡ് ഹെയർ ട്രാൻസ്‌പ്ലാൻ്റ് ക്ലിനിക്കിൽ എത്തിയത്.
അരമണിക്കൂറിനുള്ളിൽ പൂർത്തിയാക്കാമായിരുന്ന മൈനർ സർജറി വൈകുന്നേരമായിട്ടും പൂർത്തിയാകാത്തതിൽ സംശയം തോന്നിയ മാസിന്റെ കുടുംബം ആരോഗ്യനിലയെ പറ്റി അന്വേഷിച്ചപ്പോഴാണ് മാസിന്റെ നില മോശമാണെന്ന് ഡോക്ടർമാർ പറയുന്നത് .
ഉടൻ തന്നെ മാസിനെ പ്രാദേശിക സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ശസ്ത്രക്രിയയ്‌ക്കിടെ ഡോക്ടർക്ക് പിഴവ് സംഭവിച്ചതാണ് മരണകാരണമെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു, സംഭവത്തിൽ കദ്രി താനെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.”