ആകാശത്ത് നിന്ന് പണമഴ പെയ്യുന്നതും അത് വെറുതെ പെറുക്കിയെടുത്ത് അടിച്ചുപൊളിക്കുന്നതുമൊക്കെ എപ്പോഴെങ്കിലും നമ്മളൊക്കെ സ്വപ്നം കണ്ടിട്ടുണ്ടാകും. ഈ അത്യാഗ്രഹ സ്വപ്നം യാഥാർത്ഥ്യമായാൽ, നിങ്ങൾ എന്ത് ചെയ്യും ? എന്നാൽ അത്തരമൊരു സ്വപ്നം യാഥാർഥ്യമായതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ചെക്ക് റിപ്പബ്ലിക്കിലെ ഒരുകൂട്ടം ജനങ്ങൾ. പ്രശസ്ത മീഡിയ ഇൻഫ്ളുവന്സറും ടിവി അവതാരകനുമായ കസ്‌മ എന്നറിയപ്പെടുന്ന ബാർട്ടോഷെക്ക് എന്ന യുവാവാണ് ആകാശത്തുനിന്നും പണമഴ നടത്തിയത്.
സംഭവം ഇങ്ങനെ:
ബാർട്ടോഷെക്ക് തന്റെ പ്രേക്ഷകർക്കായി നടത്തിയ ഒരു ‘ഗിവ് എവേ’ ആണ് വ്യത്യസ്തത കൊണ്ട് കൗതുകകരമായത്. ബാർട്ടോഷെക്ക് ഈ ഭീമമായ തുക ഒരു മത്സരത്തിലൂടെ ഒരു ഭാഗ്യശാലിയായ വിജയിക്ക് നൽകാൻ നേരത്തെ പദ്ധതിയിട്ടിരുന്നു. ‘വൺ മാൻ ഷോ’ എന്ന തന്റെ ഫിലിമിൽ അദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്ന ഒരു കോഡ് ഡീകോഡ് ചെയ്യുക എന്നതായിരുന്നു മത്സരാർത്ഥികൾക്കുള്ള ചലഞ്ച്. ഈ ടാസ്ക് പരിഹരിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. ആർക്കും ഇതിൽ വിജയിക്കാൻ കഴിഞ്ഞില്ല. ഇതേതുടർന്ന് ഇദ്ദേഹം സമ്മാനമായി പ്രഖ്യാപിച്ച തുക മത്സരത്തിൽ പങ്കെടുത്ത എല്ലാർക്കുമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഒരു മില്യൺ ഡോളറായിരുന്നു സമ്മാനത്തുക.
ഇതിനായി ആദ്യം പണ വിതരണ കേന്ദ്രത്തെക്കുറിച്ചുള്ള എൻക്രിപ്റ്റ് ചെയ്ത വിവരങ്ങൾ അടങ്ങിയ ഒരു ഇമെയിൽ അയാൾ മത്സരാർത്ഥികൾക്ക് അയച്ചു. വാക്ക് പാലിച്ചുകൊണ്ട് ഹെലികോപ്ടറിൽ എത്തിയ അദ്ദേഹം നിശ്ചിത സമയത്ത് നിശ്ചിത സ്ഥലത്ത് എത്തി. ലോകത്തിലെ ആദ്യത്തെ യഥാർത്ഥ ‘മണി മഴ’ എന്ന് വിശേഷിപ്പിച്ച് കസ്മ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ സംഭവം പോസ്റ്റ് ചെയ്തു. കാർഡുകൾ ആക്‌റ്റിവേറ്റ് ചെയ്‌ത ആളുകളെ മാത്രമേ പരിപാടിയെക്കുറിച്ച് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് അറിയിക്കുകയുള്ളൂവെന്നും അവർക്കുമാത്രമേ ഈ ഹെലികോപ്റ്ററിൽ വാതിൽ എവിടെയാണെന്നു തുറക്കുക എന്നറിയാൻ കഴിയൂ എന്നും ഇയാൾ അറിയിപ്പിൽ കൂട്ടിച്ചേർത്തു.
ഒരു ഡോളർ ബില്ലിൽ ഒരു മില്യൺ ഡോളർ കണ്ടെയ്‌നർ വഹിക്കുന്ന ഹെലികോപ്റ്ററുമായി എത്തിയ കസ്‌മ കണ്ടെയ്‌നറിന്റെ വാതിൽ തുറന്ന് ഒരു മില്ലിൻ ഡോളർ ആകാശത്ത് നിന്ന് താഴേക്ക് വിതറി. മുൻകൂട്ടി അറിയിച്ചവർ മാത്രം എത്തിയ ഒരു വയലിനു മുകളിൽ വച്ചാണ് കസ്‌മ പണം വിതറിയത്. വയലിൽ തടിച്ചുകൂടിയ ആളുകൾ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ച് പണം ശേഖരിക്കാൻ തുടങ്ങി. വീഡിയോ ക്ലിപ്പിൽ, ആളുകൾ വയലിലൂടെ ഓടുന്നതും ബാഗുകളിൽ പണം ശേഖരിക്കുന്നതും കാണാം. കസ്‌മയുടെ കണക്കനുസരിച്ച് ഏകദേശം 4000 ലധികം ആളുകൾ പണം ശേഖരിച്ചതായി അദ്ദേഹം പറഞ്ഞു. അദ്ദേഹം ചെയ്ത രസകരമായ മറ്റൊരു കാര്യം, ഓരോ നോട്ടിലും അദ്ദേഹം ഒരു QR കോഡ് അറ്റാച്ച് ചെയ്തിരുന്നു. ഇത് ചാരിറ്റിക്കായി സംഭാവന ചെയ്യുന്ന ഒരു ഓൺലൈൻ പ്ലാറ്റഫോമിലേക്ക് ലിങ്ക് ചെയ്തിരുന്നു. ഇഷ്ടമുള്ളവർക്ക് തുകകൾ ഈ ചാരിറ്റിയിലേക്ക് സംഭാവന ചെയ്യാൻ കഴിയുന്ന രീതിയിലായിരുന്നു ക്രമീകരണം. ഏതായാലും സംഭവം ക്ലിക്കായതോടെ ഇത്തിയും ഈ പരിപാടി ഉണ്ടാകുമെന്ന പ്രതീക്ഷയിലായാണ് ഗ്രാമത്തിൽ ജനങ്ങൾ.
Also read: പ്രീണനങ്ങളോട് മുഖം തിരിക്കുന്ന വിനായക രാഷ്ട്രീയം