ഗുജറാത്തിൽ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സീരിയൽ കില്ലറായ 30 കാരനെ പൊലീസ് പിടികൂടി. ക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും ശേഷം യാതൊരു ഭാവഭേദവുമില്ലാതെ ശാന്തമായി ‘ഫ്രൂട്ട് സാലഡ്’ കഴിക്കുകയും റെയിൽവേ സ്റ്റേഷനിലൂടെ നടക്കുകയും ചെയ്യുന്ന രാഹുല്‍ എന്ന ഭോലു കർമ്മവീർ ഈശ്വർ ജാട്ടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. A young man brutally raped and murdered a 19-year-old woman.
പ്രതി ഒരു മാമ്പഴത്തോട്ടത്തിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത്, പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കുറ്റകൃത്യത്തിന് ശേഷം, ഇയാൾ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചു. ഈ സമയത്ത് പെൺകുട്ടിയുടെ കുടുംബം അവളെ തിരച്ചിൽ നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ ഇയാൾ മറഞ്ഞിരുന്നു. പിന്നീട്, ഇരുട്ടിന്റെ മറവിൽ മാമ്പഴത്തോട്ടത്തിലേക്ക് തിരിച്ചെത്തി, അവിടെ മറച്ചിട്ടുള്ള തന്റെ സാധനങ്ങൾ എടുത്തു.
തുടർന്ന്, ട്രെയിനിൽ രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. സ്റ്റേഷനിലെത്തിയ പ്രതിയുടെ ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ച സിസിടിവി കാമറകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നവംബർ 14-ന് വഡോദരയിലേക്ക് ഇയാൾ ട്രെയിൻ കയറുകയും ചെയ്തു. പിന്നീട് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 20 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.