പുരുഷശബ്ദത്തിൽ സംസാരിച്ച് അയൽവാസിയിൽ നിന്ന് ആറ് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. താനെയിലെ കാശിമിരയിൽ നിന്നാണ് രശ്മി കർ എന്ന 37-കാരി അറസ്റ്റിലായത്. (A woman was arrested after cheating her neighbor by using AI)
അയൽക്കാരിയായ സ്ത്രീയെ പുരുഷനെന്ന വ്യാജേന ഫോൺ വിളിച്ച് ഇവർ വിവിധ ഗഡുക്കളായി 6.6 ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ കോളുകൾക്കിടയിൽ ശബ്ദം മാറ്റാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചതായി പ്രതി സമ്മതിച്ചു.
വിളിച്ചയാളെ കണ്ടിട്ടില്ലെങ്കിലും വഞ്ചിക്കപ്പെട്ടതായി കരുതി യുവതി ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പണം അടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് പ്രകാരവും പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. തട്ടിപ്പിന് സഹായിച്ച ഇവരുടെ ഭർത്താവ് ഒളിവിലാണ്.