കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ

മുംബൈ: മഹാരാഷ്ട്രയിൽ കല്യാണ സമയത്ത് പറഞ്ഞുറപ്പിച്ച സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭർത്താവ് നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണപ്പെടുത്തിയതായി യുവതിയുടെ പരാതി. കിടപ്പുമുറിയിലും കുളിമുറിയിലും സ്പൈ ക്യാമറകൾ സ്ഥാപിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ചെന്നും പണം നൽകിയില്ലെങ്കിൽ പുറത്തുവിടുമെന്ന് ഭർത്താവ് ഭീഷണിപെടുത്തിയെന്നും പരാതിയിൽ പറയുന്നു.

സർക്കാർ ഉദ്യോഗസ്ഥയായ യുവതി മാനസികമായും ശാരീരികമായും പീഡനങ്ങൾ നേരിട്ടതായി പൊലീസ് പറയുന്നു. കാറിൻറെ ഇഎംഐ അടയ്ക്കാൻ എന്ന പേരിൽ 1.5 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു പീഡനം. പണം കൊണ്ടുവരാൻ വിസമ്മതിച്ചപ്പോൾ ഭർത്താവ് തന്നെ മർദ്ദിച്ചതായും യുവതി പരാതിയിൽ പറയുന്നു.യുവതിയുടെ പരാതിയിൽ ഭർത്താവ്, അമ്മായിയമ്മ, എന്നിവർക്കെതിരേ കേസെടുത്തതായി അംബേഗാവ് പൊലീസ് അറിയിച്ചു.

വനിതാ ശുചിമുറിയിൽ ഒളിക്യാമറ

ബെംഗളൂരു: വനിതാ ശുചിമുറിയിൽ ഒളിക്യാമറ വെച്ച ഇൻഫോസിസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി കാമ്പസിലെ ശുചിമുറിയിലാണ് ഒളിക്യാമറ വെച്ച് സഹപ്രവർത്തകയുടെ വീഡിയോ ചിത്രീകരിച്ചത്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള സീനിയർ അസോസിയേറ്റ് കൺസൾട്ടന്റായ സ്വപ്നിൽ നാഗേഷ് മാലിയെയാണ്(30) അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ യുവതി വാഷ്റൂം ഉപയോഗിക്കുന്നതിനിടെയാണ് സംഭവം.

ഈ സമയത്താണ് തൊട്ടടുത്ത ടോയ്‌ലറ്റിൽ നിന്നും മൊബൈൽ ഫോണിൽ തന്നെ ചിത്രീകരിക്കുന്ന പ്രതിയെ കണ്ടത്. ഇതോടെ നിലവിളിച്ച് പുറത്തേക്ക് ഓടിയ യുവതി സഹപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എച്ച്ആർ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറി. ഇയാളുടെ ഫോൺ പരിശോധിച്ച എച്ച്ആർ ഉദ്യോഗസ്ഥർ ഇരയുടെ വീഡിയോയും മറ്റൊരു ജീവനക്കാരിയുടെ രഹസ്യമായി റെക്കോർഡു ചെയ്ത വീഡിയോയും കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പ്രതി ആവർത്തിച്ച് ക്ഷമാപണം നടത്തുകയും വീഡിയോകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഡിലിറ്റ് ചെയ്യുന്നതിന് മുമ്പ് എച്ച്ആർ ജീവനക്കാർ് തെളിവായി ഒരു സ്‌ക്രീൻഷോട്ട് എടുത്തു വെച്ചിരുന്നു.

തുടർന്നാണ് യുവതി ഇലക്ട്രോണിക് സിറ്റി പൊലീസിനെ സമീപിച്ചത്. ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെയും ഇന്ത്യൻ ശിക്ഷാനിയമത്തിലേയും വകുപ്പുകൾ പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ സംഭവത്തെക്കുറിച്ച് ഇൻഫോസിസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പെൺകുട്ടികളുടെ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിക്യാമറ ! പിന്നിൽ….


പെൺകുട്ടികളുടെ ഹോസ്റ്റലിൽ സ്പൈ ക്യാമറ. തെലങ്കാനയിൽ ആണ് സംഭവം. സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള കിസ്തറെഡ്ഡിപേട്ടിലെ ഹോസ്റ്റലിലാണ് ക്യാമറകൾ കണ്ടെത്തിയത്.

ഹോസ്റ്റലിലെ താമസക്കാരായ കുട്ടികളാണ് ഫോൺ ചാർജറുകൾക്കുള്ളിൽ ഒളിപ്പിച്ചിരിക്കുന്ന നിലയിൽ ക്യാമറകൾ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ഹോസ്റ്റൽ വാർഡൻ മഹേശ്വറാണ് ഇതിന് ഉത്തരവാദിയെന്നാണ് കുട്ടികൾ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.

ക്യാമറകൾ പോലീസ് പിടിച്ചെടുത്തു. ഫോറൻസിക് സംഘങ്ങൾ രേഖപ്പെടുത്തിയ ഡാറ്റ പരിശോധിച്ചു വരികയാണ്.

English Summary:

A woman in Maharashtra has filed a complaint alleging that her husband secretly recorded her nude using spy cameras installed in the bedroom and bathroom. She claims the videos were used to blackmail her for dowry that was promised during their marriage. The husband allegedly threatened to release the footage if the money was not paid.

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട

ഈ എട്ടു ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ...

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും

ജെസ്മി, ലൂസി കളപ്പുര ഇപ്പോഴിതാ മരിയ റോസയും കൊച്ചി: തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീമാരുടെ...

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം

ആലപ്പുഴ ജില്ലയിൽ ഇന്ന് ഗതാഗത നിയന്ത്രണം ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി എസ്...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ

റെയിൽവേ ട്രാക്കിൽ ഇരുമ്പു ക്ലിപ്പുകൾ പാലക്കാട്: റെയിൽവേ ട്രാക്കിൽ അപകടകരമായ രീതിയിൽ ഇരുമ്പു...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Related Articles

Popular Categories

spot_imgspot_img