കട്ടപ്പന: നിരപ്പേൽകട ആനകുത്തിയിൽ കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. നിരപ്പേൽക്കട കണ്ണാക്കത്തടത്തിൽ ബേബിച്ചന്റെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടുപന്നി വീണത്. രാവിലെ ഏലത്തോട്ടത്തിൽ പണിക്ക് എത്തിയ തൊഴിലാളികളാണ് കാട്ടുപന്നി കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. വീട്ടുടമയെ വിരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി. പിന്നീട് കുമളിയിൽ നിന്നും എത്തിയ ആർ.ആർ.ടി. സംഘമാണ് കാട്ടുപന്നിയെ വെടിവെച്ച കൊന്നത്.