സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെ കുട്ടികളെ കാത്തിരിക്കുന്നത് കിടിലൻ സർപ്രൈസ്; പെൺകുഞ്ഞിന് ജന്മംനൽകി മേരിയാൻ

കോലഞ്ചേരി: കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെ കുട്ടികളെ കാത്തിരിക്കുന്നത് കിടിലൻ സർപ്രൈസ്.A white horse named Marian, a favorite of the school children, gave birth to a baby girl.

സ്കൂളിലെ കുട്ടികളുടെ പ്രിയങ്കരിയായ മേരിയാൻ എന്ന വെള്ളക്കുതിര ഒരു പെൺകുഞ്ഞിന് ജന്മംനൽകി.

ശനിയാഴ്ച വൈകിട്ട് നാല് മണിക്കാണ് സ്കൂൾ ​ഗ്രൗണ്ടിൽവച്ച് കുതിര പ്രസവിച്ചത്.എട്ടുമാസം മുമ്പാണ് മേരിയാൻ സെന്റ് ആന്റണീസ് പബ്ളിക് സ്കൂളിലെത്തുന്നത്. വിദ്യാർത്ഥികളെ കുതിര സവാരി പഠിപ്പിക്കാനായാണ് മാനേജ്മെന്റ് ഈ വെള്ളക്കുതിരയെ വാങ്ങിയത്. നാലരയടി ഉയരമുള്ള മേരിയാൻ ആരോടും എളുപ്പം ഇണങ്ങും. അനുസരണ ശീലവുമുണ്ട്.

പ്രസവാനന്തരം പക്ഷേ, ആൾ അല്പം ദേഷ്യക്കാരിയാണ്. കുഞ്ഞിനെ കണ്ടുരസിക്കുന്നവരോട് പരുഷമായാണ് മേരിയാന്റെ പെരുമാറ്റം.

ഇഷ്ടപ്പെട്ട കപ്പലണ്ടി മിഠായി കൊടുത്താൽ പ്പോലും അത്ര പ്രിയമല്ല. നെറ്റിയിൽ പുള്ളിയുള്ള കാപ്പികളറിലെ സുന്ദരിപ്പെൺകുഞ്ഞിനെ അടുത്തുനിന്ന് നോക്കാൻ പോലും ആരെയും അവൾ അനുവദിക്കുന്നില്ല.

കണ്ണൂരിൽ നിന്നാണ് 80,​000 രൂപയ്ക്ക് നാലു വയസുള്ള കുതിരയെ വാങ്ങിയത്. സ്കൂളിനായതുകൊണ്ട് വിലകുറച്ച് ലഭിച്ചതാണ്. അപ്പോൾ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നു.

സെക്യൂരിറ്റിക്കാരായ അനിലും അലക്സും മറ്റ് ജീവനക്കാരുമാണ് കുട്ടികളെ പരിശീലനത്തിന് സഹായിക്കുക. സ്കൂളിലെ 1200 കുട്ടികൾക്കും അവൾ പ്രിയങ്കരിയാണ്.അടുത്തിടെയാണ് മേരിയാന്റെ ഗർഭാലസ്യം ശ്രദ്ധയിൽപ്പെട്ടത്.

അതിനുശേഷം സവാരിക്ക് വി​ടാതെ സമ്പൂർണ വിശ്രമം നൽകി. ശനിയാഴ്ച സ്കൂളിനു മുന്നിലുള്ള ഗ്രൗണ്ടിലെ പ്രസവവും അപ്രതീക്ഷി​തമായിരുന്നു. മേരിയാനെയും കുഞ്ഞിനെയും കാണാൻ സന്ദർശകർ നിരന്തരം വരുന്നുണ്ട്.

സ്കൂൾ മാനേജർ ഫാ. ഫ്രാൻസിസ് അരീക്കൽ പറയുന്നതിനപ്പുറം പോകില്ല മേരിയാൻ. അച്ചനെ കണ്ടാലോ, കാറിന്റെ ശബ്ദം കേട്ടാലോ ഓടിയെത്തും.

നിരവധി അലങ്കാരപ്പക്ഷികളെയും മുയൽ, ഇഗ്വാന തുടങ്ങിയ മറ്റ് ജീവികളെയും സ്കൂളിൽ വളർത്തുന്നുണ്ട്. 160 ഇനം ആയുർവേദ ചെടികളുടെ തോട്ടവും അലങ്കാരമത്സ്യങ്ങളെ വളർത്തുന്ന അക്വേറിയങ്ങളും ഇവിടെയുണ്ട്.”

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..! പിന്നീട് നടന്നത്…

ശവസംസ്കാര ഒരുക്കങ്ങൾക്കിടെ ചലിക്കുകയും ചുമയ്ക്കുകയും ചെയ്ത് യുവാവ്; മരിച്ചെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്ന് അധികൃതർ..!...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

Related Articles

Popular Categories

spot_imgspot_img