ജപ്പാനിൽ 15 മിനിറ്റിൽ മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീൻ അവതരിപ്പിച്ചു. ‘സയന്‍സ് കമ്പനി’ എന്ന ജാപ്പനീസ് കമ്പനിയാണ് ഈ ഉപകരണം അവതരിപ്പിച്ചത്. ‘മിറായ് നിങ്കേന്‍ സെന്റകുകി’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ഉപകരണം, സ്പായ്ക്ക് സമാനമായ അനുഭവം നൽകുന്നു. A washing machine that washes and dries people
മനുഷ്യനെ വൃത്തിയാക്കാൻ വാട്ടർജെറ്റുകളും മൈക്രോസ്‌കോപിക് എയർ ബബിളുകളും ഉപയോഗിക്കുന്നു. ഉപയോക്താവിന്റെ ശരീരപ്രകൃതിയനുസരിച്ച്, നിർമിത ബുദ്ധി വാഷ് സൈക്കിള്‍ പുനഃക്രമീകരിക്കുന്നു.
മെഷീനിന്റെ പ്രവർത്തനം ഇങ്ങനെ: ആദ്യം, പകുതിയോളം ചൂടുവെള്ളം നിറച്ച സുതാര്യമായ മെഷീനിലേക്ക് കയറണം. തുടർന്ന്, ഹൈസ്പീഡ് വാട്ടർ ജെറ്റുകൾ മൈക്രോസ്‌കോപിക് ബബിളുകൾ പുറപ്പെടുവിക്കും. ഇത് ശരീരത്തിൽ തട്ടുമ്പോൾ അഴുക്കുകൾ കഴുകിക്കളയുന്നു.
നിർമിത ബുദ്ധി നിരന്തരം നിരീക്ഷണം നടത്തി വെള്ളത്തിന്റെ ചൂടും മർദവും നിയന്ത്രിക്കുകയും ചെയ്യും. കൂടാതെ, വൈകാരിക തലവും വിശകലനം ചെയ്യുന്ന ഈ യന്ത്രം, കുളിക്കിടെ റിലാക്സാകാൻ ശാന്തമായ ദൃശ്യങ്ങളും പ്രദർശിപ്പിക്കും. അടുത്ത വർഷം നടക്കുന്ന ഒസാക എക്സ്പോയിലാകും ഈ യന്ത്രം പുറത്തിറക്കുക.