യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായമായവർ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. പ്രായത്തിന്റെ പ്രശ്നങ്ങളും അറിവില്ലായ്മയും, തട്ടിപ്പിൽ വീഴുമെന്ന ഭയവും മറ്റും ഇത് ഉപയോഗിക്കുന്നതിൽ നിന്നും അവരെ പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ അതിനും പരിഹാരമായിരിക്കുകയാണ്. A UPI app only for senior citizens
പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് എത്തിയിരിക്കുകയാണ്. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ക്ലബ് ആയ ജെൻവൈസ് ആണ് ഈ പുതിയ യുപിഐ ആപ്പ് കൊണ്ടുവന്നിരിക്കുന്നത്.
ലളിതമായ യൂസർ ഇന്റർഫേസ്, മെച്ചപ്പെടുത്തിയ സുരക്ഷ, സൈബർ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം എന്നിവയെല്ലാമായാണ് പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആക്സിസ് ബാങ്കുമായ സഹകരിച്ചാണ് ആപ്പ് എത്തിച്ചിരിക്കുന്നത്. ജെൻവൈസ് യുപിഐ ആപ്പ് എന്നാണ് ആപ്പിന് പേര് നൽകിയിരിക്കുന്നത്.
ജെൻവൈസ് യുപിഐ ആപ്പ് ആൻഡ്രോയിഡ്, ഐഒസ് ഉപഭോക്താക്കൾക്ക് ലഭ്യമാണ്.യുപിഐ ലൈറ്റ്, മൊബൈൽ നമ്പർ മാപ്പർ എന്നീ ഫീച്ചറുകൾ സഹിതമാണ് ഇത് എത്തുന്നത്. അതിനാൽ ബാങ്ക് ഡീറ്റെയിൽസ്, ഫോൺ നമ്പർ തുടങ്ങിയ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്താതെ തന്നെ ഇടപാടുകൾ നടത്താം. വെറും നാല് നടപടിക്രമങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഫോണിൽ ഈ ആപ്പ് പ്രവർത്തിപ്പിക്കാൻ സാധിക്കും.