കെട്ടിടത്തിന്റെ നാലാമത്തെ നിലയിൽ നിന്ന് താഴെ വീണ രണ്ടു വയസ്സുകാരിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. സൗദി അറേബ്യയിൽ റിയാദിലെ അഫീഫ് സിറ്റിയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി. ബിൽഡിങ്ങിലെ നാലാമത്തെ നിലയിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. കുട്ടിയുടെ സഹോദരി അബദ്ധത്തിൽ മുറിയുടെ ജനൽ തുറന്നപ്പോൾ രണ്ടു വയസ്സുകാരി അതിലൂടെ താഴേക്ക് വീഴുകയായിരുന്നു എന്നാണ് മാതാവ് പറയുന്നത്. താഴെ സെക്യൂരിറ്റി ഗാർഡിന്റെ മുൻപിലേക്ക് ആണ് കുട്ടി വീണത്. കുട്ടി താഴേക്ക് വീഴുന്നത് കണ്ട് സെക്യൂരിറ്റി ഗാർഡ് ഓടിയെത്തുകയും കുട്ടിയെ എടുക്കുകയും ചെയ്തു. എടുത്തപ്പോൾ കുട്ടി മരിച്ചിട്ടുണ്ടാവും എന്നാണ് കരുതിയത്. എന്നാൽ ജീവനുണ്ടെന്ന് മനസ്സിലായ സെക്യൂരിറ്റി ഗാർഡ് ഉടൻ ആംബുലൻസ് വിളിക്കുകയായിരുന്നു. നാലാം യുടെ മുകളിൽ നിന്ന് വീണിട്ടും കുട്ടിക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല എന്നത് അത്ഭുതമാണ്. വീഡിയോ കാണാം.
طفلة بعمر السنتين تسقط من الدور الرابع وتنجو بأعجوبة في محافظة عفيف..
ووالدها: لا أعلم ما هو العمل الذي بيني وبين الله وكان سببا في نجاة ابنتي pic.twitter.com/iDXRahktj0
— Screen Mix (@ScreenMix) March 24, 2024
Read Also: രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന് ഇന്ത്യ വിടാൻ അനുമതി; ലണ്ടനിലുള്ള മകൾക്കൊപ്പം താമസിക്കും