കൊല്ലം: രണ്ടാഴ്ച്ച മുമ്പ് വിവാഹം കഴിച്ച ഇരുപത്തിരണ്ടുകാരൻ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു. പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ – മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖ് ആണ് മരിച്ചത്.A twenty-two-year-old man who got married two weeks ago hanged himself in his bedroom
ബുധനാഴ്ച്ച വൈകിട്ടാണ് വിശാഖിനെ കിടപ്പുമുറിയിലെ ഫാനിൽ മുണ്ട് ഉപയോഗിച്ചു തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേറ്ററിങ് ജോലികൾ ചെയ്തു വരികയായിരുന്നു വിശാഖ്. രണ്ടാഴ്ച മുൻപാണു വിശാഖിന്റെ വിവാഹം കഴിഞ്ഞത്. പരവൂർ കൂനയിൽ കിഴക്കിടംമുക്ക് സ്വദേശിനിയാണ് ഭാര്യ.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുകൾക്കു വിട്ടുനൽകി. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി. പരവൂർ പൊലീസ് കേസെടുത്തു. വിഷ്ണു, സഞ്ജയ് എന്നിവർ സഹോദരങ്ങളാണ്.