യു എസ്സിൽ പുതുവർഷാഘോഷം നടത്തുകയായിരുന്ന ആളുകൾക്കിടയിലേക്ക് ട്രെക്ക് ഇടിച്ച് കയറി പത്തിലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ന്യൂ ഓർലീൻസിലെ ബർബൺ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. 30 ലേറെ പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായാണ് പുറത്ത് വരുന്ന വിവരം. A truck plowed into people celebrating New Year’s Eve in the US
വെള്ള നിറത്തിലുള്ള ട്രെക്ക് അമിത വേഗത്തിലെത്തിലാണ് എത്തിയത് എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആളുകൾക്കിടയിലേക്ക് ട്രാക്ക് ഓടിച്ച് കയറ്റുകയായിരുന്നു. ആക്രമണത്തെ ന്യൂ ഓർലീൻസ് മേയർ അപലപിച്ചു. ആക്രമണം എഫ്ബിഐ അന്വേഷിക്കുകയാണ്.
വാഹനം ഓടിച്ചിരുന്നയാൾ ആക്രമണത്തിന് പിന്നാലെ ട്രെക്കിന് പുറത്തിറങ്ങി വെടിയുതിർത്തതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇയാൾക്കെതിരെ പൊലീസും വെടിവച്ചിരുന്നതായാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.