ബൈക്കുകൾ കൂട്ടിയിടിച്ചു; ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീടിന്റെ ചുമരിലിടിച്ച് മരിച്ചു; ഭർത്താവിനും ദാരുണാന്ത്യം; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: ബൈക്കുകൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. പോത്തൻകോട് ഞാണ്ടൂർക്കോണത്ത് ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.

പന്തലക്കോട് അരുവിക്കരക്കോണം വിദ്യാഭവനിൽ ദിലീപ് (40)ഭാര്യ നീതു(26)എന്നിവരാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ പോത്തൻകോട് പ്ലാമൂട് സ്വദേശി സച്ചു(22),കാട്ടായിക്കോണം സ്വദേശി അമൽ (അമ്പോറ്റി 22) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇരുവരുടെയും ആരോ​ഗ്യനില അതീവ ​ഗുരുതരമെന്നാണ് റിപ്പോർട്ട്. ഇരുവരും വെന്റിലേറ്ററിലാണ്.

ഡ്യൂക്ക് ബൈക്കിൽ അമിത വേഗതയിൽ പോത്തൻകോട് ഭാഗത്തുനിന്നും പൗഡിക്കോണം ഭാഗത്തേക്കുവരികയായിരുന്നു സച്ചുവും അമലും.

എതിർ ദിശയിൽ ദമ്പതികളെത്തിയ ഹോണ്ട ഷൈൻ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി മതിലിനുമുകളിൽ കൂടി തെറിച്ച് സമീപത്തെ വീടിന്റെ ചുമരിലിടിച്ചാണ് മരിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

സംഭവസ്ഥലത്ത് വെച്ചു തന്നെ ദമ്പതികൾ മരിച്ചു. ഇരുവരുടെയും മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോത്തൻകോട് പൊലീസ് കേസെടുത്തു.

കെനിയയിൽ സേഫ്റ്റി ഓഫീസറായ ദിലീപ് ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഇവരുടെ കല്യാണം കഴിഞ്ഞിട്ട് അ‌ഞ്ചുവർഷത്തോളമായെങ്കിലും മക്കളില്ല.

പൗഡിക്കോണത്തിന് സമീപം നെല്ലിക്കവിളയിൽ വാടകയ്ക്ക് താമസിക്കുന്ന നീതുവിന്റെ മാതാപിതാക്കളെക്കണ്ട് മടങ്ങിവരുമ്പോഴായിരുന്നു അപകടം നടന്നത്. ഗോപാലകൃഷ്ണൻ നായരുടെയും പരേതയായ ഓമനയുടെയും മകനാണ് ദിലീപ്. രാമചന്ദ്രൻ നായരും സുനിമോളുമാണ് നീതുവിന്റെ മാതാപിതാക്കൾ.

spot_imgspot_img
spot_imgspot_img

Latest news

അണുബാധ തുമ്പിക്കയ്യിലേക്ക് കൂടി ബാധിച്ചു; മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ ചരിഞ്ഞു

തൃശൂർ: കോടനാട് ചികിത്സാകേന്ദ്രത്തിൽ ചികിത്സയിലായിരുന്ന മസ്തകത്തിൽ മുറിവേറ്റ ആതിരപ്പള്ളിയിലെ കൊമ്പൻ ചരിഞ്ഞു....

കണ്ണൂരിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചുപേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

കണ്ണൂരിൽ അഴീക്കോട് നീർക്കടവ് മുച്ചിരിയൻ ക്ഷേത്രത്തിലെ ഉൽസവത്തിനോടാനുബന്ധിച്ച വെടിക്കെട്ടിനിടെ അപകടം. അപകടത്തിൽ...

കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; മൂന്നാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ മൂന്നാമത്തെ മൃതദേഹവും കണ്ടെത്തി....

കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ; മരിച്ചത് സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണറും സഹോദരിയും; അമ്മയെ കാണാനില്ല

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ...

Other news

ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു, ഇപ്പോൾ താമസം വൃന്ദാവനത്തിലാണ്..മീരയായി മാറിയ നഴ്സിന്റെ കഥ

ഹരിയാന സ്വദേശിയായ യുവതി ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു! ഹരിയാനയിലെ സിർസ...

യു.കെ.യിൽ നോറോ വൈറസ് ബാധിതരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്…! ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം:

യു.കെ.യിൽ നോറോ വൈറസ് ബാധിച്ച് ആശുപത്രിയിൽ കഴിയുന്ന രോഗികളുടെ എണ്ണം കുത്തനെ...

കുതിപ്പിന് ശേഷം അൽപ്പം വിശ്രമം.. സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ വീണ്ടും റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് ഇടിവ്. ഒരു പവൻ...

അടിക്കടി വിവാദങ്ങൾ; പിഎം ആർഷോ മാറുമോ?എസ്എഫ്ഐ സംസ്ഥാന ഭാരവാഹികളെ ഇന്ന് അറിയാം

തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം. പുതിയ സംസ്ഥാന ഭാരവാഹികളെ...

Related Articles

Popular Categories

spot_imgspot_img