മലപ്പുറം: മലപ്പുറത്ത് സ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. സ്കൂട്ടറിന് പിന്നിലിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.
മലപ്പുറം വഴിക്കടവിൽ ഇന്ന് രാവിലെയുണ്ടായ അപകടത്തിൽ സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് സജാസ് (18) ആണ് മരിച്ചത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും സജാസിന്റെ ജീവൻ രക്ഷിക്കാനായില്ല.
നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് പിന്നിലായി നിര്‍ത്തിയ സ്കൂട്ടറിലേക്ക് ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. സജാസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് തന്നെ ബന്ധുക്കൾക്ക് വിട്ടു നൽകും.