വകുപ്പ് മന്ത്രിയുടെ നാട്ടുകാരൻ്റെ ഒരു തിണ്ണ മിടുക്കേ;വാളകം എം.എല്‍.എ.ജങ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷന്‍ എഴുതി വാട്‌സാപ്പില്‍ അയപ്പിച്ചു; കൈകാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന്റെ ഡ്രൈവർക്ക് എട്ടിൻ്റെ പണി നൽകി യാത്രക്കാരൻ

കൊട്ടാരക്കര: ഗതാഗതമന്ത്രിയുടെ നാട്ടിൽ ബസ്റ്റോപ്പിൽ കൈകാണിച്ചിട്ടും നിർത്താതെ വിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന്റെ ഡ്രൈവറെക്കൊണ്ട് യാത്രക്കാരൻ ഇമ്പോസിഷൻ എഴുതിച്ചു. എം.സി.റോഡില്‍ വാളകം എം.എല്‍.എ. ജംഗ്ഷനിൽ നിര്‍ത്താതെ പോയ പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറാണ് പരാതി ഒഴിവാക്കുന്നതിനായി ഇമ്പൊസിഷന്‍ എഴുതിയത്.

വെള്ളിയാഴ്ച വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിര്‍ത്താതെ പോയ കോട്ടയത്തേക്കുള്ള ബസിന്റെ ഡ്രൈവര്‍ ആരെന്നറിയാന്‍ യാത്രക്കാരന്‍ ബന്ധപ്പെട്ട ഡിപ്പോയിലേക്കു വിളിച്ചിരുന്നു. രാത്രിയോടെ ഡ്രൈവര്‍ പരാതിക്കാരനെ തിരികെ വിളിച്ചു. എറണാകുളം ജില്ലയില്‍നിന്ന് ഒരാഴ്ചമുമ്പ് ഡിപ്പോയില്‍ എത്തിയ ആളാണെന്നും എം.എല്‍.എ.ജങ്ഷനില്‍ സ്റ്റോപ്പുള്ള വിവരം അറിയില്ലെന്നുമായിരുന്നു വിശദീകരണം.

എന്നാല്‍ എല്ലാ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍മാരും അറിഞ്ഞിരിക്കേണ്ടതല്ലേ വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുന്‍ വകുപ്പുമന്ത്രി കൂടിയായ ആര്‍.ബാലകൃഷ്ണപിള്ളയുടെയും പേരിലുള്ള എം.എല്‍.എ.ജങ്ഷനിലെ സ്റ്റോപ്പ് എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം.

ഉന്നതങ്ങളിലേക്കു പരാതി പോകാതിരിക്കാന്‍ എന്തു വേണമെന്നായി ഡ്രൈവര്‍. വാളകം എം.എല്‍.എ.ജങ്ഷനില്‍ സൂപ്പര്‍ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷന്‍ എഴുതി വാട്‌സാപ്പില്‍ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെതന്നെ ഇമ്പൊസിഷന്‍ വാട്‌സാപ്പിലെത്തി.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

കൊല്ലത്ത് കാണാതായ 13 കാരിയെ കണ്ടെത്തി; സുരക്ഷിതയെന്ന് കുട്ടി

കൊല്ലം: കൊല്ലം ആവണീശ്വരത്ത് നിന്ന് ഇന്നലെ കാണാതായ 13 കാരിയെ കണ്ടെത്തി....

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

കെ എൽ രാഹുലല്ല നായകൻ; നറുക്ക് വീണത് മറ്റൊരു താരത്തിന്; നായകനായി തിളങ്ങുമോ?

ന്യൂഡൽഹി: ഐപിഎല്ലിനു ദിവസങ്ങൾ മാത്രം നിൽക്കെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്....

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

കാർഗിലിൽ ഭൂചലനം; റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത

ലഡാക്ക്: ലഡാക്കിലെ കാർഗിലിൽ വൻ ഭൂചലനം. ഇന്ന് പുലർച്ചയോടെയാണ് ഭൂചലനം ഉണ്ടായത്....

യുകെയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി യുവാവ് ! കിട്ടിയത് കടുത്തശിക്ഷ

പിഞ്ചുകുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് യു.കെ.യിൽ 30 കാരനായ പിതാവിന് 20 വർഷം...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!