കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദനമേറ്റതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ യുകെജി വിദ്യാർത്ഥിയായ 3 വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം.A three-year-old boy was brutally beaten up in Kochi
അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു. അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനം. മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പോലീസ് അധ്യാപിക സീതാ ലക്ഷ്മിയെ പിടികൂടി.