ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി, സമീപവാസികൾ എത്തിയെങ്കിലും സംഘം ഇയാളുമായി കടന്നുകളഞ്ഞു; മൂന്നുപേർ പിടിയിൽ

പാലക്കാട്: വടക്കഞ്ചേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൊഴിഞ്ഞാമ്പാറ സ്വദേശികളായ താജുദ്ദീൻ, മനോജ് സബീര എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ഞായറാഴ്ച രാത്രി 9 മണിയോടെയാണ് വടക്കഞ്ചേരി സ്വദേശിയായ നൗഷാദ് (58) നെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയത്. സംഭവത്തിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തുന്നതിനിടെ രാത്രി 11 മണിയോടെ സംഘം നൗഷാദിനെ തമിഴ്നാട് അതിർത്തിയായ നവക്കരയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

ദേഹമാസകലം പരിക്കേറ്റ നൗഷാദ് കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.

വടക്കഞ്ചേരിയിലെ ഓട്ടോ ഇലക്ട്രീഷനായ നൗഷാദിനെ ഞായറാഴ്ച രാത്രി 9 മണിയോടെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നംഗ സംഘം നൗഷാദിനെ ആക്രമിക്കുകയും നിർത്തിയിട്ട വാഹനത്തിനുള്ളിലേക്ക് പിടിച്ചു കയറ്റുകയുമായിരുന്നു. നൗഷാദ് ബഹളം വച്ചതിനെ തുടർന്ന് സമീപവാസികൾ എത്തിയെങ്കിലും സംഘം കടന്നുകളയുകയായിരുന്നു.

രാത്രി 11 മണിയോടെ മകന്റെ ഫോണിലേക്ക് നാഷാദിന്റെ വിളി വന്നു. താൻ തമിഴ്നാട് അതിർത്തിയായ നവക്കര ഭാഗത്ത് ഉണ്ടെന്നും, വാഹനത്തിൽ ഉണ്ടായിരുന്നവർ തന്നെ ആക്രമിച്ച ശേഷം ഇവിടെ ഉപേക്ഷിച്ചിരിക്കുകയാണെന്നും നൗഷാദ് അറിയിച്ചു. തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെ നവക്കരയിൽ എത്തി. പരിക്കേറ്റ നൗഷാദിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി....

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സിനിമ താരം കോട്ട ശ്രീനിവാസ റാവു അന്തരിച്ചു ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് സിനിമ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍

സ്ത്രീ കിണറ്റില്‍ മരിച്ച നിലയില്‍ തിരുവല്ലം: വീട്ടില്‍ നിന്നും കാണാതായ സ്ത്രീയെ അടുത്ത...

Related Articles

Popular Categories

spot_imgspot_img