web analytics

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് അപകടമുണ്ടായത്.

ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.

ഥാര്‍ റേസിങ്ങിനിടെ അപകടം സംഭവിച്ചെന്നാണ് കരുതുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപം ഥാര്‍ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു.

വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ മരിച്ച ഷിബിനാണ് ഥാറോടിച്ചിരുന്നത്. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്.

കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ

കാഞ്ഞിരപ്പള്ളിയിൽ ദേശീയപാത 183 -ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. തമ്പലക്കാട് പടിഞ്ഞാറെ കീച്ചേരിയിൽ രാജ് മോഹനൻ നായരുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.

ഒപ്പമുണ്ടായിയിരുന്ന സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു(30), അഭിജിത്തിന്റെ സുഹൃത്ത്‌ ആലാപ്പാട്ടുവയലിൽ ഗോപാലകൃഷ്ണന്റെ മകൻ ദീപു (32)നും പരിക്കേറ്റു.

വെള്ളിയാഴ്ച കുന്നുഭാഗം ജനറൽ ആശുപത്രിക്ക് മുൻപിൽ 11.15 ഓടെയായിരുന്ന അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആയിരിന്നു ആതിരയുടെ വിവാഹം.

താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കി

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗത നിയന്ത്രണം നീക്കിയതായി അറിയിപ്പ്. ഇന്ന് മുതൽ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ളവ കയറ്റിവിടുമെന്ന് അധികൃതർ അറിയിച്ചു.

കോഴിക്കോട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് വാഹനങ്ങൾ കടത്തി വിടാൻ തീരുമാനിച്ചത്. ചരക്കുമായെത്തുന്ന വാഹനങ്ങൾക്ക് പ്രത്യേക ക്രമീകരണമൊരുക്കും.

എന്നാൽ ഇരുവശങ്ങളിൽ നിന്നും ഒരേ സമയം ചരക്കുവാഹനങ്ങൾ അനുവദിക്കില്ല. കൂടാതെ ഹെയർപിൻ വളവുകളിൽ സ്ലോട്ട് തീരുമാനിക്കും.

മണ്ണിടിച്ചിലുണ്ടായ ഒൻപതാം വളവിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു. ചുരത്തിൽ നിരീക്ഷണം തുടരും.

കോഴിക്കോട് നിന്നും റഡാറുകൾ എത്തിച്ച് പരിശോധിക്കാനും യോ​ഗത്തിൽ തീരുമാനമായി. കളക്ടറുടെ യോഗത്തിൽ പൊലീസ്, ഫയർ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അതിനിടെ താമരശ്ശേരി ചുരത്തില്‍ കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് പരിശോധന നടത്തിയിരുന്നു. പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് കളക്ടര്‍ ചുരത്തിൽ പരിശോധന നടത്തിയത്.

Summary: A Thar jeep lost control and overturned on the National Highway at Kazhakkoottam, Thiruvananthapuram, killing one person. The deceased has been identified as Shibin (28), a resident of Balaramapuram

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ശമ്പളസുരക്ഷ ലക്ഷ്യം: സൗദിയിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് വഴി മാത്രം വേതനം

ശമ്പളസുരക്ഷ ലക്ഷ്യം: സൗദിയിൽ വീട്ടുജോലിക്കാർക്ക് ബാങ്ക് വഴി മാത്രം വേതനം റിയാദ്: സൗദി...

‘ജയ്ഹിന്ദ്’ വിളിച്ചു, പിന്നാലെ ചിരിയടക്കാനാവാതെ പൊട്ടിച്ചിരിച്ചു; വർക്കല നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിൽ നാടകീയ രംഗങ്ങൾ

വർക്കല: നഗരസഭയിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും കൗതുകകരവുമായ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന്

യാത്രക്കിടയിലെ ശുചിമുറി പ്രശ്നത്തിന് ഡിജിറ്റൽ പരിഹാരം; ‘ക്ലൂ’ ആപ്പ് ഡിസംബർ 23-ന് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img