കൊച്ചി: സിറോ മലബാർ സഭയിലെ ഏകീകൃത കുർബാന വിഷയത്തിൽ ഒടുവിൽ സമവായം. ഞായറാഴ്ചകളിലും ചില ദിവസങ്ങളിലും ഒരു സിനഡ് കുർബാന അർപ്പിക്കാനാണ് തീരുമാനം. ഒരു ഇടവകയിൽ ഒരു പള്ളിയിൽ മാത്രമാകും സിനഡ് കുർബാന നടത്തുക. ഉപാധികളോടെയാവും സിനഡ് കുർബാന അർപ്പണമെന്നും അൽമായ മുന്നേറ്റം പ്രതിനിധികൾ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.A Synod Mass on Sundays and some days
ഇന്നലെ പുറത്തുവന്ന വീഡിയോ മുമ്പ് ചിത്രീകരിച്ചതാണെന്നും അത് ഇന്നലെ പുറത്തു വന്നുവെന്ന് മാത്രമേയുള്ളൂവെന്നും മേജർ ആർച്ച് ബിഷപ് വിശദീകരിച്ചതായി അവർ വ്യക്തമാക്കി. ജനാഭിമുഖ കുർബാന സിനഡ് കുർബാനയ്ക്കൊപ്പം നടത്താമെന്ന് ആർച്ച് ബിഷപ് അറിയിച്ചു. കോഴ്സ് പൂർത്തിയാക്കിയ 8 ഡീക്കൻമാർക്ക് ഉടൻ പട്ടം നൽകാം എന്ന് അറിയിച്ചുവെന്നും അവർ പറഞ്ഞു.