web analytics

ഭൂമിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരുകൂട്ടം ഭീകര ഈച്ചകൾ; ഈ രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ ദുരന്തം…?

ഭൂമിയിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഒരുകൂട്ടം ഭീകര ഈച്ചകൾ

പതിനാറാം നൂറ്റാണ്ടിലെ ലോകപ്രശസ്ത ഭാവിനിരീക്ഷകനായ നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ ഇന്നും വലിയ കൗതുകത്തോടെയും ഭീതിയോടെയും ആളുകൾ ചർച്ച ചെയ്യാറുണ്ട്.

ബാബ വാംഗയെപ്പോലെ തന്നെ, കാലാതീതമായ അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ഓരോ വർഷവും പുതുതായി വ്യാഖ്യാനിക്കപ്പെടുകയാണ്.

ഈ വർഷത്തേക്കുള്ളതായി പറയപ്പെടുന്ന ചില പ്രവചനങ്ങൾ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് അനുയായികൾ പറയുന്നു.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവചനം “ഭീകര ഈച്ചകളെ” കുറിച്ചാണ്.

എവിടെ നിന്നെന്ന് അറിയാതെ ഒരുകൂട്ടം അപകടകാരിയായ ഈച്ചകൾ ഭൂമിയിൽ പ്രത്യക്ഷപ്പെടുമെന്നും അവ വലിയ ദുരിതം വിതയ്ക്കുമെന്നും നോസ്ത്രഡാമസ് പറഞ്ഞതായി വ്യാഖ്യാനിക്കപ്പെടുന്നു.

എന്നാൽ ഈ ഈച്ചകൾ യഥാർത്ഥത്തിൽ എന്താണെന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ല. ചിലർ ഇതിനെ ആധുനിക ഡ്രോണുകളോടോ സാങ്കേതിക ആയുധങ്ങളോടോ ഉപമിച്ച് വ്യാഖ്യാനിക്കുന്നുണ്ട്.

ഇതിനു പുറമെ, ഒരു വലിയ നാവികയുദ്ധം ഉണ്ടാകുമെന്ന പ്രവചനവും ചർച്ചയിലുണ്ട്. ഇത് ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ഉണ്ടാകാവുന്ന യുദ്ധമായിരിക്കാമെന്നാണ് ചിലരുടെ അഭിപ്രായം.

എന്നാൽ നോസ്ത്രഡാമസ് ഒരിടത്തും രാജ്യങ്ങളുടെ പേരുകൾ വ്യക്തമായി പറഞ്ഞിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഇറ്റലിയിലെ ടസ്കാനി മേഖലയിൽ നിന്നൊരു പുതിയ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുമെന്നതാണ് മറ്റൊരു പ്രവചനം.
ടസ്കാനി പ്രദേശം ഇതിനകം തന്നെ ആരോഗ്യ ചരിത്രത്തിൽ ഇടം നേടിയ പ്രദേശമാണ്.

ഏഷ്യയ്ക്ക് പുറത്ത് ആദ്യമായി കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്തതും ഇവിടെയാണ്. ടോസ്കാന വൈറസ് എന്ന രോഗാണു വർഷങ്ങളായി ഇവിടെ നിലനില്ക്കുന്നതും ഈ പ്രവചനത്തെ ചർച്ചയിലാക്കുന്നു.

സ്വിറ്റ്സർലൻഡിലെ ടിസിനോ മേഖലയിൽ വലിയൊരു ദുരന്തം ഉണ്ടാകുമെന്നും അനേകം ആളുകൾ മരിക്കുമെന്നുമുള്ള പ്രവചനവും ആശങ്ക ഉയർത്തുന്ന ഒന്നാണ്. എന്നാൽ ഇതെല്ലാം വ്യാഖ്യാനങ്ങളുടെ മാത്രം ഫലമാണെന്നാണ് വിമർശകർ പറയുന്നത്.

നോസ്ത്രഡാമസിന്റെ ചില പ്രവചനങ്ങൾ സത്യമായതായി അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നു. ഫ്രാൻസിലെ രാജാവ് ഹെൻറി രണ്ടാമന്റെ മരണം,

1666-ലെ ലണ്ടൻ തീപിടിത്തം, ഫ്രഞ്ച് വിപ്ലവം, നെപ്പോളിയന്റെ ഉയർച്ച, ഹിറ്റ്ലറുടെ അധികാരത്തിലേക്കുള്ള വരവ്, ആറ്റംബോംബ്, യുഎസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധം എന്നിവയെല്ലാം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നു.

എന്നാൽ നിരവധി ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഈ പ്രവചനങ്ങൾക്ക് യാതൊരു വസ്തുനിഷ്ഠതയുമില്ലെന്ന് അഭിപ്രായപ്പെടുന്നു.

അമേരിക്കൻ ശാസ്ത്രലേഖകൻ എവറെറ്റ് ബ്ലേലിയർ ചൂണ്ടിക്കാട്ടുന്നത്, നാല് വരികളുള്ള കവിതാരൂപത്തിലുള്ള പ്രവചനങ്ങൾ അതീവ സിംബോളിക് ആണെന്നതാണ്.

സ്ഥലങ്ങളും സമയങ്ങളും വ്യക്തമായി പറയാത്തതിനാൽ, ഏതൊരു സംഭവത്തെയും പിന്നീട് പ്രവചനവുമായി ബന്ധിപ്പിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ, നോസ്ത്രഡാമസിന്റെ പ്രവചനങ്ങൾ ഇന്നും നിലനിൽക്കുന്നു.

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img