ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ലിവർപൂൾ എഫ്സിക്ക് തകർപ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ മൂന്നിനെതിരെ ആറ് ഗോളുകൾക്ക് ടോട്ടനം ഹോട്ട്സ്പറിനെ തകർത്തത്.
ടോട്ടനം ഹോട്ട്സ്പറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ലൂയിസ് ഡയാസും, മുഹമ്മദ് സാലയും, അലക്സിസ് മാക് അലിസ്റ്റർ ഡോമിനിക് ഷോബോസ്ലായ് എന്നിവരാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ജെയിംസ് മാഡിസൺ, ഡേജൻ കുലുസേവ്സ്കി, ഡൊമിനിക് സോളങ്കെ എന്നിവരാണ് ടോട്ടനത്തിന് വേണ്ടി ഗോളുകൾ നേടിയത്.
വിജയത്തോടെ ലിവർപൂളിന് 16 മത്സരങ്ങളിൽ നിന്ന് 39 പോയിന്റായി. ലിവർപൂൾ തന്നെയാണ് ലീഗിൽ നിലവിൽ ഒന്നാമത്.