web analytics

56 പേരെ കടിച്ച തെരുവുനായ ചത്തു

കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്

56 പേരെ കടിച്ച തെരുവുനായ ചത്തു

കണ്ണൂർ: 56 പേരെ കടിച്ച തെരുവുനായയെ ചത്ത നിലയിൽ കണ്ടെത്തി. കണ്ണൂർ താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തായിരുന്നു തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

ന​ഗരത്തിൽ എട്ട് മണിക്കൂർ നേരം കൊണ്ടാണ് തെരുവുനായ ഇത്രയധികം ആളുകളെ കടിച്ചത്. പരിക്കേറ്റവരിൽ നാല് പേരെ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി

ഇന്ന് രാവിലെ മുതൽ പ്രദേശവാസികളെ ഓടി നടന്ന് ആക്രമിച്ച തെരുവുനായയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കടിയേറ്റവർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സ്ഥലത്ത് വേറെയും നായ്ക്കളുണ്ടോ എന്ന് സംശയിക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

നടന്നുപോയവർ, ബസ് കാത്തു നിന്നവർ തുടങ്ങി പരിസരത്ത് ഉണ്ടായിരുന്നവരെയൊക്കെ നായ കടിച്ചു.

ചെക്കിലും ആധാരത്തിലും ഒരേ പേരുകൾ….ദുബായിൽ കെട്ടിടങ്ങൾ വാങ്ങിയവർ ഇനി വിൽക്കാൻ പാടുപെടും

എസ്ബിഐ പരിസരം, പ്രഭാത് ജംഗ്ഷന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തിയ ആളുകളെ തെരുവുനായ പിന്തുടര്‍ന്ന് കടിക്കുകയായിരുന്നു.

നവംബറിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് സമാനസംഭവം ഉണ്ടായിരുന്നു. അന്ന് യാത്രക്കാരായ 18 പേർക്കായിരുന്നു നായയുടെ കടിയേറ്റത്.

തെരുവുനായ്ക്കളുടെ വന്ധ്യംകരണം, ഷെൽറ്റർ ഹോം എന്നിവയുടെ ചുമതലയെ ചൊല്ലി ജില്ലാ പഞ്ചായത്തും കോർപ്പറേഷനും തമ്മിലുള്ള തർക്കം തുടരുമ്പോഴാണ് നഗരത്തിലെ ആവർത്തിച്ചുള്ള ആക്രമണം ഉണ്ടാകുന്നത്.

ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കുമളി: ഇടുക്കിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു കുട്ടികൾ മരിച്ചു. അണക്കരയിലാണ് അപകടം നടന്നത്.

അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെ അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്.

ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

കമ്പംമെട്ട് ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ജീപ്പാണ് കുട്ടികളെ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികരായ കുട്ടികൾ ഇരുവരും റോഡിലേക്ക് തെറിച്ച് വീണു.

ഉടൻ തന്നെ ഇരുവരെയും ആംബുലൻസിൽ പുറ്റടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്തുക്കളായ ഇരുവരും പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുള്ള തയ്യാറെടുപ്പിലിരിക്കെയാണ് അപ്രതീക്ഷിത ദുരന്തം ജീവൻ കവർന്നത്.Read more

അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു

കൊച്ചി: ചരക്കുകപ്പൽ എംഎസ്സി എൽസ 3 കേരള തീരത്തിനടുത്ത് പുറംകടലിൽ മുങ്ങിയ സംഭവത്തിൽ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. കപ്പലിലെ അഞ്ച് നാവികരുടെ പാസ്‌പോർട്ട് പൊലീസ് പിടിച്ചെടുത്തു.

കപ്പലിന്റെയും കണ്ടെയ്നറുകളുടെയും വിശദാംശങ്ങൾ ആവശ്യപ്പെട്ട് കപ്പൽ കമ്പനിക്ക് കോസ്റ്റൽ പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്.

ചരക്കുകപ്പൽ മുങ്ങിയ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.

കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.

കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്.Read more

Summary: A stray dog that bit 56 people near the new bus stand in Thavakkara, Kannur, was found dead. The incident caused panic in the area, prompting health and safety measures.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

Other news

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം; നിരവധിപ്പേർക്ക് പരിക്ക്

വിവാഹവീട്ടിൽ വൻ സ്ഫോടനം; വരനും വധുവുമടക്കം 8 പേർക്ക് ദാരുണാന്ത്യം ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

Related Articles

Popular Categories

spot_imgspot_img