കോട്ടയത്ത് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി: ഗുരുതര പരിക്ക്

കെകെ റോഡിൽ ബസേലിയസ് കോളജിനു സമീപം അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ബൈക്ക് യാത്രികനെ ഇടിച്ചുവീഴ്ത്തി. ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിയ ബൈക്കുമായി ഏതാനും ദൂരം നിരങ്ങി നീങ്ങിയ ശേഷമാണ് ബസ് നിന്നത്.A speeding private bus in Kottayam hits a biker: seriously injured

ചൊവ്വാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.
അപകടത്തിൽ വടവാതൂർ സ്വദേശിയും കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഗൃഹോപകരണ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനുമായ ജോയി (54) ആണ് അപകടത്തിൽപ്പെട്ടത്.

ഈരയിൽ കടവ് ഭാഗത്ത് നിന്നും കെകെ റോഡിലേക്ക് പ്രവേശിച്ച ബൈക്കിനെ ലോഗോസ് ജംക്‌ഷൻ ഭാഗത്തുനിന്നും അമിതവേഗത്തിൽ എത്തിയ ബസ് ഇടിക്കുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് പരുക്കേറ്റ ജോയിയെ പുറത്തെടുത്ത് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ ജോയിയെ പ്രഥമ ശുശ്രൂഷകൾ നൽകിയശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണു അപകടത്തിനിടയാക്കിയത്.

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

ഊട്ടി – കൊടൈക്കനാൽ ട്രിപ്പ് പ്ലാൻ ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നു ശ്രദ്ധിച്ചോളു…

ചെന്നൈ: പ്രകൃതി ഭംഗിയും, തണുത്ത കാലാവസ്ഥയുമെല്ലാം ആസ്വദിക്കുന്ന സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട...

മകളുടെ വീട്ടിലേക്ക് പോകും വഴി അപകടം; അമ്മയ്ക്ക് ദാരുണാന്ത്യം, മകന് പരുക്ക്

പാലക്കാട്: യാത്രാമധ്യേ നിയന്ത്രണം വിട്ട കാർ മൺതിട്ടയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

ഓൺലൈൻ വഴി കൈകളിലെത്തും; വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി

സുൽത്താൻബത്തേരി: വയനാട്ടിൽ കോളേജ് വിദ്യാർഥികളിൽ നിന്നും മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടി....

87 ഭാരവാഹികളെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്‌യു; കാരണമിതാണ്

തിരുവനന്തപുരം: കെഎസ്‌യുവില്‍ ഭാരവാഹികൾക്കെതിരെ കൂട്ട നടപടി. 107 ഭാരവാഹികളെ പാർട്ടി സസ്‌പെന്‍ഡ്...

സ്കൂൾ കുട്ടികളുമായി പോയ വാഹനം മറിഞ്ഞ് അപകടം; ഒരു മരണം

വയനാട്: വയനാട് മേപ്പാടിയിലാണ് വാഹനാപകടം നടന്നത്. സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോറിക്ഷ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!