ആഭരണപ്രിയര്‍ക്ക് നേരിയ ആശ്വാസം സമ്മാനിച്ച് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണവില. സ്വര്‍ണവില ഇന്ന് അല്‍പം താഴേക്കിറങ്ങിയിട്ടുണ്ട്. ഗ്രാമിന് 10 രൂപ കുറഞ്ഞ് വില 6,625 രൂപയായി. 80 രൂപ താഴ്ന്ന് പവന് 53,000 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസം തുടര്‍ച്ചയായി വില വര്‍ധിച്ചശേഷമാണ് ഇന്ന് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 5 രൂപ താഴ്ന്ന് 5,515 രൂപയായിട്ടുണ്ട്.
അതേസമയം വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 88 രൂപയില്‍ തുടരുന്നു. വിലക്കുറവ് ഉപഭോതാക്കൾക്ക് നേട്ടമാക്കാവുന്നതാണ്. വിവാഹം ഉള്‍പ്പെടെയുള്ള അനിവാര്യതകള്‍ക്കോ അക്ഷയ തൃതീയയ്‌ക്കോ സ്വര്‍ണാഭരണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വിലക്കുറവ് ഉപയോഗപ്പെടുത്താവുന്നതാണ്. മുന്‍കൂര്‍ ബുക്കിംഗ് ആണ് ഗുണം ചെയ്യുക.
സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഏപ്രിലിലാണ്. ഏപ്രിൽ 19- വെള്ളിയാഴ്ച രേഖപ്പെടുത്തിയ 54,520 രൂപയാണ് പവന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില. ഗ്രാമിന് 6815 രൂപയായിരുന്നു അന്ന് വില. ഏപ്രിൽ 20,21 തിയ്യതികളിലാണ് സംസ്ഥാനത്തെ രണ്ടാമത്തെ റെക്കോർഡ് ഉയരം സ്വർണവിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 54440 രൂപയും, ഗ്രാമിന് 6805 രൂപയുമായിരുന്നു വില.
Read More: ഹനുമാനെ കക്ഷി ചേർത്തു, കോടതി കോപിച്ചു; ഒരുലക്ഷം രൂപ പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് ഹൈക്കോടതി
Read More: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ഫിവര്‍ മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍