കന്നിമാസത്തിൽ കല്യാണമുണ്ടായിരുന്നേൽ സ്വർണം വേണ്ടെന്ന് വെച്ചേനെ; വില അമ്പത്തേഴായിരത്തിലേക്ക്; ഒരു പവൻ ആഭരണം വാങ്ങാൻ എത്ര രൂപ വേണമെന്നറിയണ്ടേ

കൊച്ചി: ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന്‌ 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.A short break of a day, gold prices are once again rocketing fast

ഇതോടെ ഗ്രാം വില 7,100ലും പവന്‍ വില 56,800ലുമെത്തി. കേരളത്തിലെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 20 മുതല്‍ കുതിപ്പ് തുടരുന്ന സ്വര്‍ണം ഇതുവരെ പവന് 2,200 രൂപയുടെ വര്‍ധനയാണ് നേടിയത്.

18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 30 രൂപ വര്‍ധിച്ച് 5,870 രൂപയിലെത്തി. അതേ സമയം സ്വര്‍ണ വില ഇന്നും 99 രൂപയില്‍ തുടരുന്നു.
24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 78 ലക്ഷം രൂപ കടന്നു.

മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് കഴിഞ്ഞ ദിവസം തിരുത്തിയ ശേഷവും മുന്നേറ്റത്തിന്റെ പാതയിലാണ് സ്വര്‍ണവില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. 25 ദിവസത്തിനിടെ ഏകദേശം 3500 രൂപയാണ് വര്‍ധിച്ചത്.

സ്വര്‍ണം ഒഴിവാക്കേണ്ട അവസ്ഥ
വിവാഹ പര്‍ച്ചേസുകാരും മറ്റുമാണ് ഉയര്‍ന്ന വിലയില്‍ സ്വര്‍ണം വാങ്ങേണ്ടി വരുന്നത്. നിലവിലെ വില കുതിപ്പില്‍ പലരും സ്വര്‍ണത്തെ ഒഴിവാക്കേണ്ട സ്ഥിതിയിലാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല.

ഇന്നത്തെ സ്വര്‍ണ വിലയ്‌ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹാള്‍മാര്‍ക്ക് ചാര്‍ജ് (45 രൂപ+ 18% ജി.എസ്.ടി), ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും ചേര്‍ത്ത് 61, 500 രൂപയ്ക്ക് അടുത്ത് വേണ്ടി വരും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ചും സ്വര്‍ണാഭരണ ശാലകളെ അനുസരിച്ചും പണിക്കൂലിയില്‍ വ്യത്യാസം വരുമെന്ന് മറക്കരുത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ

സുജിത്തിന് മോതിരം നൽകി കെ.സി വേണുഗോപാൽ തൃശൂർ: കുന്നംകുളം പൊലീസ് ക്രൂരമായി മർദിച്ച...

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു സൂചന

കർണാടകയിൽ മലയാളി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ; പ്രണയ നൈരാശ്യമെന്നു...

നേപ്പാളിൽ ‘ജെൻ സി’ കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു

നേപ്പാളിൽ 'ജെൻ സി' കലാപം; ആഭ്യന്തരമന്ത്രി രാജിവെച്ചു കഠ്മണ്ഡു: നേപ്പാളിൽ 'ജെൻ സി'...

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കസ്റ്റഡിയില്‍ കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചുവെന്ന നടിയുടെ പരാതിയില്‍ സംവിധായകന്‍...

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വീണ്ടും ശക്തമായ മഴ; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരംകേരളത്തില്‍ വീണ്ടും കാലവര്‍ഷം...

Related Articles

Popular Categories

spot_imgspot_img