web analytics

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകളും വാരിയെല്ലും ഒടിഞ്ഞ് യുവതി കഴിഞ്ഞത് 6 ദിവസം..! അത്ഭുത രക്ഷപ്പെടൽ

മറിഞ്ഞ കാറിനുള്ളിൽ കൈകാലുകള്‍ക്കും വാരിയെല്ലിനും ഗുരുതരമായ പരിക്കേറ്റ യുവതി കുടുങ്ങിക്കിടന്നത് ആറുദിവസം. ഇത്രയും ദിവസം തന്റെ സ്വെറ്റര്‍ അരുവിയിലെ വെള്ളത്തില്‍ മുക്കി, ആ വെള്ളം പിഴിഞ്ഞ് കുടിച്ചാണ് യുവതി ജീവന്‍ നിലനിര്‍ത്തിയത്.

അമേരിക്കയിലെ ഇന്ത്യാന സ്വദേശിനി നാല്‍പ്പത്തൊന്നുകാരിയായ ബ്രിയോണ കാസെൽ എന്ന യുവതിയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.സുഹൃത്തിനെ കാണാൻ പോയപ്പോൾ ആണ് അപകടം ഉണ്ടായത്. കാർ ഓടിക്കുന്നതിനിടെ ബ്രിയോണ ഉറങ്ങിപ്പോയതാണ് കാർ മറിയാൻ കാരണം.

അപകടത്തിൽ യുവതിയുടെ വാരിയെല്ലുകള്‍ പൊട്ടുകയും കാലുകള്‍ ഒടിയുകയും ചെയ്തു. നെറ്റിയില്‍ വലിയ മുറിവുമുണ്ടായിരുന്നു. തെന്നിമറിഞ്ഞ കാര്‍, റോഡിന് സമീപത്തെ ഒരു ചെറിയ അരുവിക്ക് സമീപത്താണ് കിടന്നിരുന്നത്.

കാറിനുള്ളിൽ കുടുങ്ങിപ്പോയ യുവതിയുടെ മൊബൈൽ ചാർജ് തീർന്നതിനാൽ ആരുമായും ബന്ധപ്പെടാനും കഴിഞ്ഞില്ല. ഒടുവില്‍ അതുവഴി വന്ന ആളുടെ ഇടപെടലിനെ തുടര്‍ന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ഉടന്‍ അവരെ ചിക്കാഗോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രിയോണയെ ശസ്ത്രക്രിയക്ക് വിധേയയാക്കും.

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചു; ആത്മഹത്യയെന്ന് സംശയം:

ആലപ്പുഴ: ആലപ്പുഴ തകഴിയിൽ റെയിൽവേ ക്രോസിന് സമീപമാണ് അമ്മയും മകളും ട്രെയിൻ തട്ടി മരിച്ചത്. ട്രെയിനിനു മുന്നിൽ ചാടി മരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. കേളമംഗലം സ്വദേശിനി പ്രിയ(35 ) ആണ് മകളുമായെത്തി ട്രെയിനിന് മുന്നിൽ ചാടിയത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്‌കൂട്ടറിൽ എത്തിയശേഷം ഇരുവരും ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷി പറയുന്നത്. അമ്പലപ്പുഴ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

Related Articles

Popular Categories

spot_imgspot_img