അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ 12.57ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ ആറ് തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
160 കിലോ മീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയില്‍ ഡല്‍ഹിയിലും അനുഭവപ്പെട്ടു.
ആദ്യ ഭൂചലനം നടന്ന് 20 മിനിറ്റിന് ശേഷം അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭൂചലനമുണ്ടായതായാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്തിടെ അഫ്ഗാനിസ്ഥാനിലും ഹിമാലയത്തിന്റെ സമീപ പ്രദേശങ്ങളിലും ഭൂചലനങ്ങള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുകയാണ്.
ഇന്ത്യന്‍-യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകളുടെ ചലനമാണ് ഭൂചലനത്തിന് കാരണമാവുന്നത്. നേരത്തെ ഹിമാചല്‍ പ്രദേശിലെ ചമ്പ ജില്ലയില്‍ നേരിയ ഭൂചലനമുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് രണ്ട് ഭൂചലനം അനുഭവപ്പെട്ടത്.
പുലര്‍ച്ചെ 3.27നും 4.39നുമുണ്ടായ ഭൂചലനത്തില്‍ റിക്ടെര്‍ സ്‌കെയിലില്‍ 4.0, 3.3 തീവ്രതകള്‍ രേഖപ്പെടുത്തി.
പച്ച ഓയ്സ്റ്റർ കഴിച്ച് രണ്ടുമരണം
ഫ്ലോറിഡ: അപൂർവയിനം ബാക്ടീരിയ മൂലമുണ്ടായ അണുബാധയെ തുടർന്ന് യുഎസിൽ രണ്ടുപേർ മരിച്ചു. യു.എസ്സിലെ ലൂയിസിയാനയിലും ഫ്ലോറിഡയിലുമാണ് സംഭവം.
‘മാംസം കഴിക്കുന്ന ബാക്ടീരിയ’ എന്ന് അറിയപ്പെടുന്ന വിബ്രിയോ വൾനിഫിക്കസ് എന്ന ബാക്ടീരിയ മൂലമാണ് മരണം സംഭവിച്ചത്.
പച്ച ഓയ്സ്റ്റർ കഴിച്ചതാണ് ഇരുവരെയും മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. 2025-ൽ മാത്രം ഈ ബാക്ടീരിയ സംസ്ഥാനത്തെ 34 പേർക്ക് രോഗബാധയുണ്ടാക്കിയതായി അധികൃതർ പറയുന്നു. ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു അധികൃതർ വ്യക്തമാക്കി.
കടൽവിഭവങ്ങൾ പച്ചയ്ക്ക് കഴിക്കുമ്പോഴും ശരീരത്തിൽ തുറന്ന മുറിവുകളുമായി ചൂടുള്ള കടൽവെള്ളത്തിൽ നീന്തുമ്പോഴോ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തീരപ്രദേശത്ത് കാണപ്പെടുന്ന ഒരിനം ബാക്ടീരിയയാണ് വിബ്രിയോ വൾനിഫിക്കസ്. കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയയുടെ അതേ കുടുംബത്തിൽപ്പെട്ടതാണ് ഈ ബാക്ടീരിയയും.
മലിനമായ ഉപ്പുവെള്ളത്തിലിറങ്ങുന്ന സമയത്ത് തൊലിയിലെ മുറിവുകളിലൂടെ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ കടൽജീവികളെ പച്ചയ്ക്കോ വേവിക്കാതെയോ കഴിക്കുന്നതും ദോഷമാണ്.
ധാരാളം വെള്ളം അരിച്ചെടുക്കുന്നവ ജീവിയാണ് ഓയ്സ്റ്ററുകൾ. അതിനാൽ, അവയുടെ ശരീരത്തിൽ ഉയർന്ന അളവിൽ ഈ ബാക്ടീരിയ അടിഞ്ഞുകൂടാം.
എന്നാൽ കാഴ്ചയിലോ മണത്തിലോ രുചിയിലോ ഇവയിൽ ഈ ബാക്ടീരിയയുണ്ടോ എന്ന് തിരിച്ചറിയാൻ സാധ്യമല്ല.
അണുബാധ മാംസം കാർന്നു തിന്നുന്ന രോഗത്തിനോ രക്തത്തിലെ വിഷബാധയ്ക്കോ ഒക്കെ കാരണമായേക്കാം. ഗുരുതരമായ കേസുകളിൽ അണുബാധ അതിവേഗം പടരുകയും ശരീരഭാഗങ്ങൾ മുറിച്ചുമാറ്റുന്നതിനോ മരണത്തിനോ വരെ കാരണമാകുന്നു.
Summary: A powerful 6.0 magnitude earthquake struck Afghanistan early today at 12:57 AM, leaving nine people dead and several areas affected.









