പാർക്കിംഗിനെ ചൊല്ലി തർക്കം; പൊലീസുകാരന് കുത്തേറ്റു
തിരുവനന്തപുരം: പാർക്കിംഗിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് പോലീസുകാരന് കുത്തേറ്റു. തിരുവനന്തപുരം കൊച്ചുള്ളൂരിലാണ് സംഭവം. തിരുവനന്തപുരം വലിയതുറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ മനുവിന് (38) ആണ് കുത്തേറ്റത്.
സംഭവത്തിൽ തിരുവനന്തപുരം പാറോട്ടുകോണം സ്വദേശി സജീവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഇയാൾ ആക്രമണം നടത്തിയത്.
മനുവിന്റെ മുഖത്തും നെഞ്ചിലും മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസുകാരന്റെ വീടിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്‌തതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
മനുവിനെ കുത്തിയ പ്രതി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഒടുവിൽ സജീവിനെ പിടികൂടിയത്.
സവാരി കാത്ത് കിടന്ന ഹൃദ്രോഗിയായ ഓട്ടോ ഡ്രൈവറെ കാറിലെത്തിയ ആൾ ക്രൂരമായി മർദിച്ചു
തിരുവനന്തപുരം: വർക്കലയിൽ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ ആൾ മർദിച്ചു. ഓട്ടോ റിക്ഷ കൂലി കൂടിപ്പോയെന്നാരോപിച്ചായിരുന്നു മർദനം.
വർക്കല കുരയ്ക്കണ്ണി തൃക്കേട്ടയിൽ സുനിൽകുമാറിനാണ്(55) മർദ്ദനമേറ്റത്. ഇദ്ദേഹത്തിന്റെ വാഹനത്തിൽ യാത്ര ചെയ്തപ്പോൾ 100 രൂപ കൂടുതൽ വാങ്ങിയെന്ന് ആരോപിച്ചായിരുന്നു മർദനം. പ
രിക്കേറ്റ സുനിൽകുമാറിന്റെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സുനിൽകുമാർ വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ 19-ാം തീയതി ഉച്ചയ്ക്ക് 2:30ഓടെ സംഭവമാണ് നടന്നത്. വർക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റിൽ സവാരി കാത്ത് നിൽക്കുമ്പോഴാണ് കാറിലെത്തിയ ഒരാൾ സുനിൽ കുമാറിനെ ആക്രമിച്ചത്.
സുനിൽ കുമാർ നൽകിയ പരാതിയിൽ പറയുന്നതനുസരിച്ച്, തന്റെ വാഹനത്തിൽ മുമ്പ് യാത്ര ചെയ്ത സമയത്ത് 100 രൂപ കൂടുതലായി കൂലി വാങ്ങിയെന്നാരോപിച്ചാണ് ആക്രമണം നടന്നത്.
പഴയ സംഭവത്തെ ചൂണ്ടിക്കാട്ടി കാറിലെത്തിയ ആൾ അടിപിടി തുടങ്ങുകയായിരുന്നുവെന്നാണ് ആരോപണം. സംഭവം സംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
Summary: A policeman was stabbed following a dispute over parking in Kochulloor, Thiruvananthapuram. The injured has been identified as Manu (38), an officer at Valiyathura Police Station.