പരീക്ഷക്ക് പോയപ്പോൾ തുറിച്ചു നോക്കി; പരീക്ഷ കഴിഞ്ഞ് മടങ്ങിയപ്പോൾ മർദ്ദനം; 3 സഹപാഠികൾക്കെതിരെ കേസ്

കാട്ടാക്കട(തിരുവനന്തപുരം) ∙ പരീക്ഷാ ഹാളിനു മുന്നിലൂടെ പോയപ്പോൾ രൂക്ഷമായി തുറിച്ച്നോക്കിയെന്ന് ആരോപിച്ച് ബിബിഎ വിദ്യാർഥികൾക്ക് സഹപാഠികളുടെ ക്രൂരമർദനം.

കട്ടയ്ക്കോട് വിഗ്യാൻ കോളജിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ ബിബിഎ രണ്ടാം വർഷ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്.ദേവ്(21) നെയാണ് അക്രമിച്ചത്.

ക്രിസ്റ്റോയുടെ പരാതിയിൽ കോളജിലെ ബികോം വിദ്യാർഥികളായ മഹാരാഷ്ട്ര സ്വദേശി റോഹൻ രത്നകുമാർ കുൽക്കർണി, ആനന്ദകൃഷ്ണൻ, അർജുൻ എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തതായും ഇവരെ സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ പറഞ്ഞു.

പരീക്ഷാ ഹാളിന് മുന്നിലൂടെ പോയപ്പോൾ രൂ‌ക്ഷമായി നോക്കിയെന്ന് ആരോപിച്ചാണ്,മൂവർ സംഘം പരീക്ഷ കഴിഞ്ഞിറങ്ങിയ ക്രിസ്റ്റോയെ ക്ലാസ് മുറിയിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഇതേ സംഘം 3 മാസം മുൻപ് വട്ടപ്പാറ സ്വദേശിയായ വിദ്യാർഥിയെയും ആക്രമിച്ചിരുന്നു. അന്ന് ഇവർക്കെതിരെ നടപടി എടുത്തില്ലെന്നും പകരം മർദനമേറ്റ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്നും ആരോപണം നിലനിൽകെയാണ് പുതിയ സംഭവം.

മർദനമേറ്റ ക്രിസ്റ്റോയും മർദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇവർ തമ്മിലുള്ള പ്രശ്നമെന്തെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. ക്രിസ്റ്റോയുടെ ചുണ്ടിന്റെ തൊലി പൊട്ടി. ആശുപത്രിയിൽ പോകേണ്ടതില്ലെന്നു പറഞ്ഞെങ്കിലും രക്ഷിതാവ് വന്ന ശേഷം പ്രശ്നം വഷളായെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.

ക്രിസ്റ്റോ പരാതി നൽകിയത് 5.55ന് ആയിരുന്നെന്നും അധ്യാപകർ പോയതിനാൽ ഇന്നലെ കൗൺസിൽ ചേർന്നാണ് 3 പേരെ സസ്പെൻഡ് ചെയ്തതെന്നും കോളജ് അധികൃതർ പറഞ്ഞു.

3 മാസം മുൻപ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തമ്മിലടിക്കിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദനമേറ്റതെന്നും അന്ന് രക്ഷിതാക്കൾ എത്തി പരസ്പരം പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

ശാന്തിദൂതൻ വിടവാങ്ങി;ഫ്രാൻസിസ് മാർപാപ്പ കാലംചെയ്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88)...

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

Other news

അണ്ണാനോടും മരപ്പട്ടിയോടും പടവെട്ടി വിളവ് പരിചരിച്ചു, പിന്നാലെ കൊക്കോ കർഷകന് കിട്ടിയ പണി..!

കർഷകരെയും വ്യാപാരികളേയും ഞെട്ടിച്ചുകൊണ്ടാണ് കൊക്കോ വില 2024 മേയിൽ റെക്കോഡിടുന്നത്. അന്ന്...

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി...

സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ മാർപാപ്പയായ കഥ

കോട്ടയം: സഹപാഠിയെ ഇടിച്ചു ബോധം കെടുത്തിയ ചോരത്തിളപ്പുള്ള ചെറുപ്പക്കാരൻ പിന്നീട് കത്തോലിക്കാ...

കോതമംഗലത്ത് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവം; സംഘാടകര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: കോതമംഗലം അടിവാറ് ഫുട്‌ബോള്‍ ഗ്യാലറി തകര്‍ന്നു വീണ സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ...

ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ

മുംബൈ: ഐപിഎൽ കാണാൻ എത്തിയ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നഷ്ടമായത് ഐഫോൺ....

ആദ്യം ഗ്യാസ് സിലിണ്ടർ തുറന്ന് വിട്ടു; പിന്നാലെ വീടിനു തീയിട്ട് ഗൃഹനാഥൻ തൂങ്ങി മരിച്ചു

കൊല്ലം: വീടിനു തീയിട്ടശേഷം ഗൃഹനാഥൻ വീടിനുള്ളിൽ തൂങ്ങി മരിച്ചു. കൊല്ലം അഞ്ചൽ...

Related Articles

Popular Categories

spot_imgspot_img